സരസ്വതി സൂപ്പർ ക്ലസ്റ്റർ; ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പുതിയ ഗ്യാലക്സികൂട്ടത്തെ കണ്ടെത്തി

നമ്മുടെ ഗാലക്സസിയായ ആകാശഗംഗയിൽ നിന്നും 400 കോടി പ്രകാശവർഷം അകലെ ഒരു കൂറ്റൻ ഗാലക്സികൂട്ടത്തിനെ ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. 2017 ജൂലൈ 17ന് പ്രസീദ്ധീകരിച്ച ‘ആസ്ട്രോഫിസിക്കൽ ജേണലിലാണ് ഈ കണ്ടുപിടുത്തം റിപ്പോർട്ടു ചെയ്തിരിക്കുന്നത്.

പൂനെ ഐസറിലെ (IISER) ഗവേഷണ വിദ്യാഥിയായ ശിശിർ സംഖ്യായാൻ പൂനെയിലെ ജ്യോതി ശാസ്ത്ര ഗവേഷണകേന്ദ്രത്തിലെ (IUCAA) ജോയ്ദീപ് ബാഗ്ചി, സോമക് റായ് ചൗധരി, പ്രാതിക് ദഭാഡെ എന്നിവർക്കു പുറമേ തൊടുപുഴ ന്യൂമാൻ കോളജിലെ ജോ ജേക്കബും അടങ്ങിയ ഗവേഷക കൂട്ടായ്മയാണ് ഈ കണ്ടുപിടുത്തം നടത്തിയത്.

അമേരിക്കയിലെ ന്യൂമെക്സിക്കോയിലെ സാക്രാമെന്റോ മലനിരകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ടെലിസ്കോപ് ഉപയോഗിച്ച് നടത്തിയ സ്ലോവൻ ഡിജിറ്റൽ സ്കൈ സർവേ (SDSS) വഴി ലഭ്യമായ വിവരങ്ങൾ പരിശോധിച്ചാണ് ഈ കണ്ടെത്തൽ നടത്തിയത്.

ഗുരുത്വാകഷണബലത്താൽ പരസ്പരം ബന്ധിതമായ നക്ഷത്രങ്ങളുടെ വലിയ ഗണമാണ് ഗാലക്സി. നമ്മുടെ കണ്ണു കൊണ്ട് കാണാവുന്ന നക്ഷത്രങ്ങളെല്ലാം ആകാശഗംഗ എന്ന ഗാലക്സിയിൽ പെടുന്നു. ഇതിൽ ആകെ എത്ര നക്ഷത്രം ഉണ്ടെന്നതിന് കൃത്യമായ കണക്കില്ല. 10,000 കോടി മുതൽ 40,000 കോടി വരെയാണ് മതിപ്പു കണക്കുകൾ.

ആൻഡ്രോമീഡ എന്നത് നമ്മുടെ കണ്ണു കൊണ്ട് കാണാവുന്ന മറ്റൊരു ഗാലക്സിയാണ്. ഒരു ലക്ഷം കോടി നക്ഷത്രമടങ്ങിയ ഈ അയൽക്കാരനിലേക്കുള്ള ദൂരം 25 ലക്ഷം പ്രകാശവർഷമാണ്. ആകാശഗംഗയും ആൻഡ്രോമീഡയും അൻപതിലധികം സമീപ ഗാലക്സികളും ചേർന്നാൽ ഗാലക്സി ക്ലസ്റ്റർ എന്നറിയപ്പെടുന്ന ഒരു അയൽക്കൂട്ടമാകും.

ഇങ്ങനെയുള്ള നൂറുകണിനു ക്ലസ്റ്റർ ചേരുമ്പോൾ ലാനിയാകി (Laniakea) എ സൂപ്പർ ക്ലസ്റ്ററാകും. ഇതിൽ ഏതാണ്ട് ഒരുലക്ഷം ഗാലക്സി പെടുന്നുവെന്നാണ് ഉൗഹം. ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത് നമ്മുടേതിൽ നിന്നും വളരെ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു സൂപ്പർ ക്ലസ്റ്ററാണ്.

(കടപ്പാട്: ലൂക്ക)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here