
പുതിയ എസ്‌ക്രോസ് മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയിലെത്തി വെറും ഒന്നരമാസം പിന്നിടുമ്പോഴെക്കും എസ്‌ക്രോസ് ബുക്കിങ് 11000 യൂണിറ്റ് പിന്നിട്ടെന്നാണ് കമ്പനിയുടെ അവകാശവാദം.
മുന്‍ മോഡലുകളില്‍ മാറ്റം വരുത്തിയാണ് എസ്‌ക്രോസ് ഡിസൈന്‍ രൂപപ്പെടുത്തിയിരിക്കുന്നത്.സുസുക്കി നിരയിലെ സിയാസ്, എര്‍ട്ടിഗ മോഡലുകള്‍ക്ക് സമാനമായി SHVS (സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ സുസുക്കി) എന്‍ജിനും എസ്‌ക്രോസിന്റെ ജനപ്രീതി വര്‍ധിപ്പിച്ചു.
എസ്‌ക്രോസിന് 8.49 ലക്ഷം രൂപ മുതല്‍ 11.29 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില.
മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിങ്ങ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍, പര്‍ക്കിങ് ക്യാമറ, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ബ്രേക്ക് എന്‍ര്‍ജി റീജനറേഷന്‍, ടോര്‍ക്ക് അസിസ്റ്റ്, ഗിയര്‍ഫിഷ്റ്റ് ഇന്‍ഡികേറ്റര്‍, സ്റ്റാര്‍ട്ട്‌സ്റ്റോപ്പ് സംവിധാനവും സുരക്ഷ നല്‍കാന്‍ ഡ്യുവല്‍ എയര്‍ബാഗ്, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റവും കമ്പനി ഉള്‍പ്പെടുത്തിയിരുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here