ദീപികയുടെ തലവെട്ടുന്നവര്‍ക്ക് അഞ്ചു കോടി ഇനാം പ്രഖ്യാപിച്ച് ക്ഷത്രിയ സമാജം; പ്രതിഷേധം ശക്തമാകുന്നു

സഞ്ചയ് ലീലാ ബന്‍സാരിയുടെ പത്മാവതിക്കെതിരെ നിലപാട് കടുപ്പിച്ച് കത്രിയ സമാജവും. ബന്‍സാലിയെയും പത്മാവതിയുടെ വേഷം അഭിനയിച്ച ദീപികയെയും വധിക്കുന്നവര്‍ക്ക് അഞ്ചുകോടി ഇനാം പ്രഖ്യാപിച്ചു.

സര്‍ധാന ചൗബിസിയിലെ താക്കൂര്‍ അഭിഷേക് സോം എന്നയാളാണ് ദീപികയ്ക്കും ബന്‍സാലിക്കുമെതിരെ രംഗത്തുവന്നത്. പദ്മാവതി എന്ന സിനിമയില്‍ പദ്മാവതി റാണിയെ തെറ്റായാണ് ചിത്രീകരിക്കുന്നത്; അതിനാല്‍ ഇത്തരം അധിക്ഷേപങ്ങളോട് ക്ഷത്രിയ സമുദായം സഹിഷ്ണുത കാണിക്കില്ലെന്ന് സോം പറയുന്നു.

പതിമൂന്നാം നൂറ്റാണ്ടിലെ രജ്പുത് റാണി പത്മാവതിയുടെയും രത്തന്‍ സിംഗിന്റെയും അലാവുദീന്‍ ഖില്‍ജിയുടെയും കഥ പറയുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറും റണ്‍വീര്‍ സിംഗും പ്രധാന താരങ്ങളാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News