മോദിയുടെയും നിതീഷിന്റെയും ബീഹാര്‍ ദുരന്തഭൂമിയാകുന്നു; ഡോക്ടര്‍മാരുടെ സമരത്തില്‍ 15 പേര്‍ മരിച്ചു

പട്‌നയില്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ 15 രോഗികള്‍ മരിച്ചു; പട്‌ന മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നാണ് മരണം.

സമരം ശക്തമായതിനെത്തുടര്‍ന്ന് 36 ശസ്ത്രക്രിയകളും മാറ്റിവെച്ചു. കഴിഞ്ഞ ദിവസം ഇആശുപത്രിയെത്തിയ ഒരു രോഗി മരിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരെ ബന്ധുക്കള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.

സമരം ആരംഭിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന 15 രോഗികള്‍ ചികിത്സ ലഭിക്കാത്തതു മൂലം മരിച്ചതായി ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel