മഞ്ഞപ്പട നിരാശയില്‍; ബ്ലാസ്റ്റേഴ്സിന് സമനിലത്തുടക്കം

ഉദ്ഘാടന മത്സരം ബ്ലാസ്റ്റേ‍ഴ്സ് ആരാധകര്‍ക്ക് ഓര്‍ക്കാന്‍ ഏറെയൊന്നും നല്‍കിയില്ല.നാല്‍പ്പതിനായിരത്തോളം വരുന്ന ആരാധകരുടെ ആര്‍പ്പു വിളികളും പിന്തുണയും ബ്ലാസ്റ്റേ‍ഴ്സിനെ ഉണര്‍ത്തിയില്ല.

വിരസമയ ആദ്യ പകുതിയില്‍ 42 ാം മിനുട്ടിലാണ് ബ്ലാസ്റ്റേ‍ഴ്സ് ഒത്തിണക്കത്തോടെ ഒരു മുന്നേറ്റം നടത്തിയത്. ആതിഥേയരെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തത് എടികെയായിരുന്നു. മത്സരത്തിന്റെ 14ാം മിനുട്ടില്‍ മികച്ചൊരു സേവുമായി പോള്‍ റചുബ്കയാണ് കേരളത്തെ രക്ഷിച്ചു.

രണ്ടാം പകുതി തുടങ്ങി 49ാം മിനുട്ടില്‍ സികെ വീനിതിന്റെ ഷോട്ടാണ് കേരളത്തിനു ലഭിച്ച ഏറ്റവും മികച്ച അവസരം. വിനീതിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ മജൂംദാര്‍ തടുത്തപ്പോള്‍ ലഭിച്ച റീബൗണ്ട് ഒ പെക്കൂസണ്‍ പുറത്തേക്ക് അടിച്ചു കളഞ്ഞു.

67ാം മിനുട്ടില്‍ കറേജ് പെക്കൂസണും മാര്‍ക്ക് സിഫെനിയോസും ചേര്‍ന്ന് മികച്ച കോമ്പിനേഷനില്‍ ഒരു അവസരം തുറന്നെടുത്തുവെങ്കിലും കൊല്‍ക്കത്ത നായകന്‍ അപകടം ഒഴിവാക്കി.

60ാം മിനുട്ടില്‍ ഇയാന്‍ ഹ്യൂമിനെ സബസ്റ്റിറ്റ്യൂട്ട് ചെയ്ത് യുവ താരം മാര്‍ക്ക് സിഫെനിയോസിനെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. തുടർന്ന് സികെ വിനീതിന് പകരം മലയാളി താരം പ്രശാന്തിനെ കളത്തില്‍ ഇറക്കി.

അ‍വസരങ്ങള്‍ മുതലാക്കാനാകാതെ ആദ്യ മത്സരത്തിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞു. ബ്ലാസ്റ്റേഴ്‌സിന്റെ നെമഞ്ചയാണ് കളിയിലെ താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here