ജനങ്ങള്‍ റേറ്റിങ് ഭക്ഷിച്ച് ജീവിക്കണോ? മോദിയോട് യെച്ചൂരിയുടെ ചോദ്യം; കണക്കുകള്‍ നേട്ടമാക്കി മോദി ജനങ്ങളെ വഞ്ചിക്കുന്നു

ദില്ലി: റേറ്റിങ് കണക്കുകള്‍ നേട്ടമാക്കി ജനങ്ങളെ വഞ്ചിക്കുകയാണ് മോദി സര്‍ക്കാരെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

രാജ്യത്തെ ദരിദ്രജനങ്ങള്‍ റേറ്റിങ് ഭക്ഷിച്ച് കഴിയണമെന്നാണോ മോദി ആഗ്രഹിക്കുന്നതെന്ന് യെച്ചൂരി ചോദിച്ചു.

അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡിസ് ഇന്ത്യയുടെ നിക്ഷേപ വിശ്വാസ്യതാ ഗ്രേഡില്‍ വര്‍ധന വരുത്തിയത് കേന്ദ്രസര്‍ക്കാര്‍ വന്‍ നേട്ടമായി ഉയര്‍ത്തികാട്ടുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

‘എല്ലാ സൂചികകളും പ്രകടമാക്കുന്നത് ഇന്ത്യാക്കാരുടെ യഥാര്‍ഥ ജീവിതസ്ഥിതി മോശപ്പെട്ടുവെന്നാണ്. വളര്‍ച്ചയും തൊഴില്‍ വളര്‍ച്ചയും ഇടിഞ്ഞു. ഗ്രാമങ്ങളില്‍ ദുരിതവും പട്ടിണിയും പോഷകാഹാരക്കുറവും രൂക്ഷമാണ്.’

‘ലിംഗ അസമത്വവും വര്‍ധിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലയളവില്‍ സമ്പത്തിലെ അസമത്വത്തില്‍ വലിയ വര്‍ധനയുണ്ടായി. രാജ്യത്തെ ആകെ സ്വത്തിന്റെ 58 ശതമാനവും കേവലം ഒരു ശതമാനം ആളുകളാണ് കൈയാളുന്നത്.’-യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News