തിരുവനന്തപുരം: വിനോദ സഞ്ചാര ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കി സംസ്ഥാന സര്‍ക്കാരിന്റെ വിനോദ സഞ്ചാര നയം പ്രഖ്യാപിച്ചു.

മൂന്നു വര്‍ഷത്തിനകം കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ പ്ലാസ്റ്റിക് മുക്തമാക്കുകയും ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുകയും ചെയ്യും. ടൂറിസം മേഖലയില്‍ സജീവ ഇടപെടല്‍ നടത്തുന്നതിന് ടൂറിസം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുമെന്നും ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ ടൂറിസം സമീപനത്തില്‍ സമഗ്രമായ പരിഷ്‌കാരം ലക്ഷ്യമിട്ടുള്ളതാണ് സര്‍ക്കാരിന്റെ 2017ലെ വിനോദ സഞ്ചാര നയം. ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുന്നതിനാണ് നയം മുന്‍ഗണന നല്‍കിയിരിക്കുന്നത്.

ഗുണപരമായ ജനകീയ ഇടപെടല്‍ വിനോദ സഞ്ചാര രംഗത്തുണ്ടാവണം. ടൂറിസം മേഖലയില്‍ സജീവ ഇടപെടല്‍ നടത്തുന്നതിന് ടൂറിസം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുമെന്നും ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മൂന്നു വര്‍ഷത്തിനകം സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ പ്ലാസ്റ്റിക് മുക്തമാക്കുകയും ഹരിതപെരുമാറ്റച്ചട്ടം നടപ്പാക്കുകയും ചെയ്യും. കേരളത്തിലെ ജീവിതം അനുഭവിച്ചറിയാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കും.

ടൂറിസം കേന്ദ്രങ്ങള്‍ മാലിന്യ രഹിതവും ആരോഗ്യദായകവുമായി നിലനിര്‍ത്തുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പ്രത്യേക പദ്ധതി നടപ്പാക്കും.

അതെസമയം, ടൂറിസ്റ്റുകളുടെ എണ്ണമെടുക്കുന്നതില്‍ കൃത്യമായ മാനദണ്ഡമില്ലാത്തതാണ് കേരളത്തിന്റെ സ്ഥാനം പിന്നോട്ട് പോകാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.

ഹോംസ്‌റ്റേകള്‍ പ്രോത്‌സാഹിപ്പിക്കാനും പ്രത്യേക പ്രചാരണം നടത്താനും ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിക്കാനും നയം നടപടി സ്വീകരിക്കുന്നു. രാജ്യാന്തര പ്രശസ്തിയുള്ള വ്യക്തിയെ ബ്രാന്‍ഡ് അംബാസഡറാക്കും. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ടൂറിസം ഉള്‍പ്പെടുത്താനും തീരുമാനമായി.