കോഴിക്കോട്: കെഎംസിടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനി ഊഷ്മള്‍ ഉല്ലാസിന്റെ ആത്മഹത്യക്ക് കാരണമായത് ഫേസ്ബുക്കിലെ അപകീര്‍ത്തികരമായ പോസ്‌റ്റെന്ന് സൂചന.
വിദ്യാര്‍ഥികളുടെ ഫേസ്ബുക്ക് പേജില്‍ ഊഷ്മളിന്റെ പേരില്‍ സഹപാഠികളായ ചിലര്‍ പോസ്റ്റ് ഇടുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച സൂചന. പ്രമുഖ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അപകീര്‍ത്തികരമായ ഈ പോസ്റ്റിന്റെ നിജസ്ഥിതിയെക്കുറിച്ച് നിരവധി വിദ്യാര്‍ഥികള്‍ ഊഷ്മളിനോട് അന്വേഷിച്ചിരുന്നു. പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് വിദ്യാര്‍ഥികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയും ചെയ്തു. ഇതിന്റെ മാനസിക വിഷമത്തിലാണ് ഊഷ്മള്‍ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മണാശ്ശേരി കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് നാലാം വര്‍ഷ വിദ്യാര്‍ഥിനി തൃശൂര്‍ എടതുരുത്തി സ്വദേശി ഊഷ്മള്‍ (22) ആണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ഊഷ്മള്‍ കെ.എം.സി.ടി ഡന്റെല്‍ കോളജിന്റെ ആറാം നിലയില്‍നിന്ന് ചാടി മരിച്ചത്.
വിദ്യാര്‍ഥിനിക്ക് അവസാനം വന്ന ഫോണ്‍ കോളിനെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നുണ്ട്. ഈ കോളിന് ശേഷം ഊഷ്മള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നെന്നും പിന്നാലെയാണ് കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം വൈകീട്ടാണ് എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ ഊഷ്മള്‍ ഉല്ലാസിനെ കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഊഷ്മള്‍ മരിക്കുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.