ജയലളിതയുടെ വീട്ടില്‍ റെയ്ഡ്; ശശികല ഉപയോഗിച്ചിരുന്ന മുറികളിലും പരിശോധന; പോയസ് ഗാര്‍ഡന്‍ പരിസരത്ത് സംഘര്‍ഷാവസ്ഥ

ചെന്നൈ: അന്തരിച്ച ജെ. ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.

വികെ ശശികല ഉപയോഗിച്ചിരുന്ന രണ്ടു മുറികളും ഇവരുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ മുറിയിലും പരിശോധന നടത്തി. ജയ ടിവി, ശശികലയുടെ കുടുംബാംഗങ്ങളുടെ വീട്, എന്നിവയ്ക്ക് പിന്നാലെയാണ് പോയസ് ഗാര്‍ഡനിലും റെയ്ഡ് നടന്നത്.

റെയ്ഡ് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അണ്ണാ ഡി.എം.കെ ദിനകരപക്ഷം പ്രവര്‍ത്തകര്‍ പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ചു. ഒരു കുടുംബത്തെ മാത്രം ലക്ഷ്യം വച്ചുള്ള നടപടിയാണെന്നും അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇതിന് പിന്നിലെന്നും ദിനകരപക്ഷം ആരോപിച്ചു.

ആദായനികുതി വകുപ്പിന്റെ റെയ്ഡ് കൊച്ചിയിലും നടന്നിരുന്നു. ശശികലയുടെ ബന്ധുവായ ടിടിവി ദിനകരനുമായി അടുപ്പമുള്ള സൂകേശ് ചന്ദ്രശേഖറിന്റെയും സുഹൃത്തുകളുടെയും ഫ്‌ളാറ്റുകളിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് ആറ് ആഡംബര വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.

ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ 188 കേന്ദ്രങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here