മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടി

മലപ്പുറം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടി. ഈ മാസം മുപ്പത് വരെ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തിക്കുമെങ്കിലും ആവശ്യക്കാര്‍ ഇനി കോഴിക്കോട് കേന്ദ്രത്തെ ആശ്രയിക്കേണ്ടിവരും.

രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്‌പോര്‍ട്ട് ഓഫീസുകളിലൊന്നായിരുന്നു മലപ്പുറത്തേത്. മലപ്പുറം ജില്ലക്കാരും വയനാട്ടിലെ കുറച്ചുഭാഗത്തുള്ളവരുമാണ് മലപ്പുറം കേന്ദ്രത്തെ ആശ്രയിച്ചിരുന്നത്. സേവാകേന്ദ്രം മലപ്പുറത്ത് തുടരുന്നതിനാല്‍ പുതിയ അപേക്ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ല.

അതേസമയം, പാസ്‌പോര്‍ട്ട് നഷ്ടമായവര്‍, കേസുകളില്‍ ഉള്‍പ്പെട്ടവര്‍ തുടങ്ങി 25 മുതല്‍ മുപ്പതോളം പേര്‍ ദിനം പ്രതി ഇവിടെയെത്തിയിരുന്നു. ഇതിനായി മാത്രം അഞ്ചുലക്ഷംരൂപ വാടക നല്‍കി മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് നിലനിര്‍ത്തേണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമാണ് തിരിച്ചടിയായത്.

ഈ മാസം മുപ്പതുവരെ ഫ്രണ്ട് ഓഫിസ് പ്രവര്‍ത്തിക്കുമെന്ന് പോസ്‌പോര്‍ട്ട് ഓഫിസര്‍ ജി ശിവകുമാര്‍ ഐപിഎസ് പറഞ്ഞു.

പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ മാത്രമാണ് ഇവിടെ നടക്കുക. ആവശ്യക്കാര്‍ കോഴിക്കോട്ടെ പാസ്‌പോര്‍ട് ഓഫീസില്‍ പോകേണ്ടിവരും. മലപ്പുറം കേന്ദ്രം അടച്ചതോടെ വിവാദങ്ങളും സിബിഐ അന്വേഷണങ്ങളുമെല്ലാം വിടാതെ പിന്തുടര്‍ന്ന പാസ്‌പോര്‍ട്ട് ഓഫീസുകൂടിയാണ് ഓര്‍മയാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News