ഗെയില്‍ പദ്ധതി: ആശങ്കയകറ്റാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ കര്‍മ്മസേന

കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്കയകറ്റാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ കര്‍മ്മസേന നിലവില്‍ വന്നു.

റവന്യു ജീവനക്കാരും ഗെയില്‍ അധികൃതരും അടങ്ങുന്ന 40 പേര്‍ കര്‍മ്മസേനയില്‍ അംഗങ്ങളാണ്. പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് മുമ്പ് അഞ്ചു പേരടങ്ങിയ സംഘം സ്ഥലം ഉടമകളുമായി സംസാരിക്കും.

ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സുഗമമായി നടപ്പാക്കാനായാണ് പൊലീസിന്റെ നേതൃത്വത്തില്‍ കര്‍മ്മസേന നിലവില്‍ വന്നത്. ജനങ്ങളുടെ ആശങ്ക അകറ്റലാണ് കര്‍മ്മസേനയുടെ പ്രവര്‍ത്തനം വഴി ലക്ഷ്യമിടുന്നത്.

അഞ്ചു പേരടങ്ങിയ സംഘം സ്ഥലം ഉടമകളോട് നഷ്ടപരിഹാരം, സുരക്ഷ, അലൈന്‍മെന്റ് എന്നിവയെ സംബന്ധിച്ച് സംസാരിച്ച് ജനങ്ങളുടെ ആശങ്കയകറ്റും. പൊലീസിനെ കൂടാതെ റവന്യു അധികാരികളും ഗെയില്‍ ഉദ്യോഗസ്ഥരും കര്‍മ്മസേനയില്‍ അംഗങ്ങളാണ്.

ഗെയില്‍ പദ്ധതി നടപ്പാക്കുന്ന സ്ഥലങ്ങളില്‍ ജനങ്ങള്‍ക്കും ഗെയില്‍ അധികൃതര്‍ക്കും ഇടയില്‍ സര്‍ക്കാരിന്റെ പ്രതിനിധികളായി പ്രവര്‍ത്തിക്കാന്‍ പൊലീസിന് പരിശീലനം നല്‍കി.

ജനങ്ങളെ വിശ്വാസത്തിലെടുത്ത് കാര്യക്ഷമമായ ഇടപെടല്‍ നടത്തുകയാണ് പൊലീസ് ലക്ഷ്യമിടുന്നത്. മധ്യസ്ഥരായി പൊലീസ് തന്നെ മുന്നിട്ടിറങ്ങുന്നത് പദ്ധതിയുടെ പുരോഗതിയ്ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഗെയില്‍. കൂടാതെ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News