ഇരുമുടി കെട്ടും ഇനി മുതല്‍ ഹൈടെക്

പത്തനംതിട്ട: ശബരിമലയില്‍ കൊണ്ടുപോകുന്ന ഇരുമുടി കെട്ടും ഇനിമുതല്‍ ഹൈടെക്. ഇരുമുടിയില്‍ ഉള്ള പ്രത്യേക ബാര്‍ക്കോഡ് സ്മാര്‍ട് ഫോണിലെ ആപ്ലിക്കേഷന്‍ വഴി സ്‌കാന്‍ ചെയ്താല്‍ ശബരിമലയുടെ മുഴുവന്‍ വിവരങ്ങളും ലഭ്യമാകും.

ശബരിമലയെ അടുത്തറിയാന്‍ സാധിക്കുന്ന രീതിയില്‍ ആണ് പുതിയ ഹൈടെക് ഇരുമുടികെട്ടു തയ്യാറാക്ക്രിയിരിക്കുന്നത്. തുണികൊണ്ടുള്ള ഇരുമുടിയില്‍ അച്ചടിച്ചു പതിപ്പിച്ച കുകോഡ് സ്മാര്‍ട് ഫോണിലെ പ്രത്യേക ആപ്ലിക്കേഷന്‍ വഴി സ്‌കാന്‍ ചെയ്താല്‍ ശബരിമലയുടെ മുഴുവന്‍ വിവരങ്ങളും ലഭ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകത.

ഇരുമുടിയില്‍ അയ്യപ്പന്റെ ചിത്രത്തിന് സമീപം ആണ് ബാര്‍കോഡും ആലേഖനം ചെയ്തിരിക്കുന്നത്.

ഫോണില്‍ ക്യു ആര്‍ കോഡ് സ്‌കാനിംഗ് സംവിധാനം ഇല്ലാത്തവര്‍ക്കും സൗജന്യമായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News