സാമ്പത്തികസംവരണം; തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി

പാലക്കാട്: ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംവരണ കാര്യത്തില്‍ ചിലര്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും സംവരണം വേണമെന്ന നിലപാട് തന്നെയാണ് സര്‍ക്കാരിനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും ഇപ്പോള്‍ ചിലര്‍ ഉന്നയിക്കുന്ന ആശങ്കകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും പിണറായി പറഞ്ഞു.

മുന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത് കൊണ്ട് പട്ടികജാതി, പട്ടിക വിഭാഗക്കാര്‍ക്ക് ഒരു നഷ്ടവും വരാനില്ല. മുന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ ആനുപാതികമായി പിന്നോക്കക്കാരുടെ സംവരണ ശതമാനവും ഉയര്‍ത്തിയിട്ടുണ്ട്. ഇതിലൂടെ സംവരണ ആനുകൂല്യങ്ങള്‍ കൂടുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News