
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ മേയര്‍ വി.കെ പ്രശാന്തിന് നേരെ ബിജെപിയുടെ ആക്രമണം.
ബിജെപി കൗണ്‍സിലര്‍മാരും പുറത്തുനിന്നെത്തിയ പ്രവര്‍ത്തകരുമാണ് ആക്രമണം അഴിച്ചുവിട്ടത്. യോഗം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ മേയറെ ബിജെപി പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ പരുക്കേറ്റ മേയറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മേയറെ ഒരുകൂട്ടം ബിജെപി കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് ഭിത്തിയില്‍ ചേര്‍ത്ത് തള്ളുകയായിരുന്നെന്ന് ദൃശ്യങ്ങൡ വ്യക്തമാണ്. തുടര്‍ന്ന് നഗരസഭയുടെ മുകളിലത്തെ നിലയിലേക്ക് പോകാന്‍ ശ്രമിച്ച മേയറെ കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് തള്ളിയിടുകയായിരുന്നു. നിലത്ത് വീണ മേയര്‍ക്ക് കാലിനാണ് പരുക്കേറ്റത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here