ബിജെപി കൗണ്‍സിലര്‍മാര്‍ ഗൂഢാലോചന നടത്തി ആക്രമിക്കുകയായിരുന്നെന്ന് മേയര്‍ വികെ പ്രശാന്ത്

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍മാര്‍ ഗൂഢാലോചന നടത്തി തന്നെ ആക്രമിക്കുകയായിരുന്നെന്ന് മേയര്‍ വികെ പ്രശാന്ത്. ഇവര്‍ക്കൊപ്പം പുറത്ത് നിന്ന് എത്തിയ ബിജെപി പ്രവര്‍ത്തകരും ഉണ്ടായിരുന്നെന്ന് മേയര്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെയാണ് മേയര്‍ വി.കെ പ്രശാന്തിന് നേരെ ബിജെപിയുടെ ആക്രമണം നടത്തിയത്. ബിജെപി കൗണ്‍സിലര്‍മാരും പുറത്തുനിന്നെത്തിയ പ്രവര്‍ത്തകരുമാണ് ആക്രമണം അഴിച്ചുവിട്ടത്.

യോഗം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ മേയറെ ബിജെപി പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പരുക്കേറ്റ മേയറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മേയറെ ഒരുകൂട്ടം ബിജെപി കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് ഭിത്തിയില്‍ ചേര്‍ത്ത് തള്ളുകയായിരുന്നെന്ന് ദൃശ്യങ്ങൡ വ്യക്തമാണ്. തുടര്‍ന്ന് നഗരസഭയുടെ മുകളിലത്തെ നിലയിലേക്ക് പോകാന്‍ ശ്രമിച്ച മേയറെ കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് തള്ളിയിടുകയായിരുന്നു. നിലത്ത് വീണ മേയര്‍ക്ക് കാലിനാണ് പരുക്കേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News