റെക്കോഡുകള്‍ പഴങ്കഥ; കോഴിക്കോട് ശസ്ത്രക്രിയയിലൂടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് നീക്കം ചെയ്തത് 191 മുഴകള്‍

ഗര്‍ഭപാത്രത്തിലെ 191 മുഴകള്‍ നീക്കം ചെയ്ത് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അപൂര്‍വ്വ ശസ്ത്രക്രിയ. 34-കാരിയായ ഒമാന്‍ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് മുഴകള്‍ വിജയകരമായി നീക്കം ചെയ്തത്. ഈജിപ്തില്‍ 186 മുഴകള്‍ നീക്കം ചെയ്തത ഗിന്നസ് റെക്കോര്‍ഡ് പഴങ്കതയാകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതര്‍.

കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയിലാണ് 4 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടന്നത്. 191 മുഴകള്‍ ശസ്ത്രക്രിയ വഴി നീക്കം ചെയ്തു. ഒമാനില്‍ നിന്നെത്തിയ മുപ്പത്തിനാലുകാരിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

ഇവരുടെ അമ്മയാകണമെന്ന ആഗ്രഹം മുന്‍നിര്‍ത്തി ഗര്‍ഭപാത്രവും അണ്ഢാശയവും നീക്കം ചെയ്യാതെയായിരുന്നു ശസ്ത്രക്രിയ. താക്കോല്‍ദ്വാര രീതിയും പരമ്പരാഗത രീതിയിലുമായി നാലുമണിക്കൂര്‍ കൊണ്ടാണ് മുഴകളെല്ലാം നീക്കം ചെയ്തത്. ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ

84 മുഴകള്‍ നീക്കം ചെയ്തതാണ് ഇന്ത്യയിലെ റെക്കോര്‍ഡ്. ഈജിപ്തില്‍ 186 മുഴകള്‍ നീക്കം ചെയ്തത് ഗിന്നസ് വേള്‍ഡ് റക്കോര്‍ഡും. അതുകൊണ്ട് തന്നെ ഈ ശസ്ത്രക്രിയ ഗിന്നസ് റെക്കോര്‍ഡ്സില്‍ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News