ചാനല്‍ ഫോണ്‍ കെണി വിവാദം; ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

മന്ത്രി എ കെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോൺ കെണി വിവാദത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും.

ഡിസംബർ 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് കമ്മീഷന്റെ അന്വേഷണം പൂർ ത്തിയാകുന്നത്.  മന്ത്രിയുടെ രാജിയിലേക്ക് നയിച്ച ഫോൺ കെണി വിവാദം അന്വേഷിക്കുന്നതിനായാണ് വിരമിച്ച ജഡ്ജി പിഎസ് ആന്റണിയെ സർക്കാർ നിയോഗിച്ചത് .

നിശ്ചിതസമയത്തിനു ഒന്നരമാസം മുമ്പ് അന്വേഷണം പൂർത്തിയാക്കി കമ്മീഷൻ ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും .ഫോൺ കെണിക്ക് പിന്നിൽ ഗൂഢാലോചനയും നിയമലംഘനവും ഉണ്ടോ എന്നായിരുന്നു കമ്മീഷൻ പ്രധാനമായും അന്വേഷിച്ചത്.

പലരിൽ നിന്നും കമ്മീഷൻ മൊഴി രേഖപ്പെടുത്തുകയും, ഫോൺ സംഭാഷണം പുറത്തുവിട്ട ചാനലിന്റെ ഓഫീസിലടക്കം എത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു .എന്നാൽ മന്ത്രിയുമായി ഫോണിൽ സംസാരിച്ച ചാനൽ പ്രവർത്തക കമ്മീഷനു മുമ്പാകെ മൊഴി നൽകാൻ എത്തിയിരുന്നില്ല.

മൂന്നുതവണ നോട്ടീസ് അയച്ചെങ്കിലും യുവതി മൊഴി നൽകാൻ തയാറായില്ല. സ്റ്റിംഗ് ഓപ്പറേഷനിൽ പാലിക്കേണ്ട നിയമങ്ങൾ പൂർണമായും പാലിച്ചിട്ടില്ലെന്ന് ചാനൽ പാലിച്ചില്ലന്ന നിഗമനത്തിൽ കമ്മീഷൻ എത്തിയതായാണ് സൂചന.

എൻ സി പി യുടെ മന്ത്രിസഭാ പ്രാതിനിധ്യം സംബന്ധിച്ച തീരുമാനത്തിൽ കമ്മീഷൻ റിപ്പോർട്ട് നിർണായകമാകുമെന്ന
പ്രാധാന്യംകൂടി റിപ്പോർട്ടിനുണ്ട് . തോമസ് ചാണ്ടി രാജിവച്ച ഒഴിവിൽ ആദ്യം കുറ്റവിമുക്തനാകുന്ന എംഎൽഎ, മന്ത്രിയാകും എന്നതാണ് എൻസിപി നേതൃത്വത്തിന്റെ പ്രഖ്യാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News