ഹാദിയ കേസില്‍ എന്‍ഐഎ വീണ്ടും ഹാദിയയുടെ മൊഴിയെടുത്തു. വൈക്കത്തെ വീട്ടിലെത്തിയാണ് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ഹാദിയയുടെ മൊഴിയെടുത്തത്.

ഈ മാസം 27 ന് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്നോടിയായാണ് എന്‍ഐഎ നടപടി. ഇത് രണ്ടാം തവണയാണ് എന്‍ഐഎ ഹാദിയയുടെ മൊഴി രേഖപ്പെടുത്തുന്നത്.

ഹാദിയായുടെ പിതാവ് അശോകന്റെയും മൊഴി സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. അവശ്യമെങ്കില്‍ വീണ്ടും മൊഴിയെടുക്കുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.