മിസ് വേള്‍ഡ് 2017 ഇന്ത്യക്കാരിക്ക്; മാനുഷി ചില്ലാറിന് കിരീടം . ആദ്യ നാല്‍പ്പതില്‍ നിന്ന് മാനുഷി പെട്ടെന്ന് ആദ്യ പതിനഞ്ചിലെത്തുകയായിരുന്നു .

108 സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.ഹരിയാന സ്വദേശിയാണ് മാനുഷി. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയിലേക്ക് കിരീടം എത്തുന്നത്.

5 സുന്ദരിമാരാണ് മുമ്പ് ഇന്ത്യയില്‍ നിന്നും ലോക സുന്ദരിപ്പട്ടം നേടിയിട്ടുള്ളത്്.  പ്രിയങ്ക ചോപ്രയാണ് അവസാനമായി ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ചത്. മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് മാനുഷി ഛില്ലര്‍. ചൈനയിലെ സാന്യയിലാണ് മിസ് വേള്‍ഡ് മത്സരം നടക്കുന്നത്.

ഡോ മിത്ര ബാസുവിന്റെയും ഡോ നീലം ചില്ലാരിന്റെയും മകളായ മാനുഷി മെഡിക്കല്‍ വിദ്യാര്‍ഥികൂടിയാണ്.

മെ​ക്സി​ക്കോ​യി​ൽ​നി​ന്നു​ള്ള ആ​ൻ​ഡ്രി​യ മി​സ ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പാ​യും ഇം​ഗ്ല​ണ്ടി​ൽ​നി​ന്നു​ള്ള സ്റ്റെ​ഫാ​നി ഹി​ൽ സെ​ക്ക​ൻ​ഡ് റ​ണ്ണ​ർ അ​പ്പാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ലോ​ക​സു​ന്ദ​രി പ്യൂ​ർ​ട്ടോ​റി​ക്ക​യി​ൽ​നി​ന്നു​ള്ള സ്റ്റെ​ഫാ​നി ഡെ​ൽ വാ​ലെ മാ​നു​ഷി​യെ കി​രീ​ട​മ​ണി​യി​ച്ചു.