വ്യക്തികള്‍ തമ്മിലെയും പ്രദേശങ്ങള്‍ തമ്മിലെയും അസമത്വം വര്‍ദ്ധിച്ചു; പുത്തന്‍ സാമ്പത്തിക നയത്തെ തള്ളിപ്പറഞ്ഞ് മന്‍മോഹന്‍ സിംഗ്

ഉദാര വല്‍ക്കരണ സാമ്പത്തിക നയം രാജ്യത്തിന് സമ്മാനിച്ചത് സമാനതകളില്ലാത്ത  കെടുതികളാണെന്ന് പുത്തന്‍ സമ്പത്തിക നയത്തിന്‍റെ വക്താവായ മന്‍മോഹന്‍ സിംഗിന് ഒടുവില്‍ തുറന്ന സമ്മതിക്കേണ്ടി വന്നു.

എറണാകുളം സെന്‍റതേരാസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ നയം സൃഷ്ടിച്ച കെടുതികള്‍ മന്‍മോഹന്‍ എണ്ണിപ്പറഞ്ഞു . അസമത്വം സമസ്ത മേഖലകളിലും വര്‍ദ്ധിച്ചു, നയം പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹ്യമാറ്റത്തിന് ഉതകുന്ന തരത്തിലായില്ലെന്ന് മുന്‍പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു

രാജ്യത്ത് നിലവിലുള്ള സാമ്പത്തിക പുരോഗതി തൊ‍ഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജ്യപ്പെട്ടു. അസമത്വവും തൊ‍ഴില്‍ ഇല്ലായ്മയും രാജ്യത്തെ അപകടകരമായ അവസ്ഥയില്‍ എത്തിക്കും.
2008 ലെ സാമ്പത്തിക മാന്ദ്യത്തോടെ വിപണി എല്ലാത്തിനും ഒറ്റമൂലിയാണെന്ന ധാരണ തിരുത്തപ്പെട്ടു. തുറന്ന വിപണിയുടെ ചതിക്കു‍ഴിയില്‍ നിന്ന രക്ഷപ്പെടണമെങ്കില്‍ സാമ്പത്തിക നയത്തില്‍ മാറ്റം വരുത്തണമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു
നിലവിലെ അവസ്ഥക്ക് എ‍ളുപ്പത്തിലുള്ള പരിഹാരമില്ലെന്നും മന്‍മോഹന്‍ സിംഗ് സെമിനാറില്‍ അഭിപ്രായപ്പെട്ടു
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News