നീണ്ട 18 മണിക്കൂര്‍ ശസ്ത്രക്രിയ; ലോകത്തിലെ ആദ്യ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയമെന്ന് ഡോക്ടര്‍മാര്‍

നീണ്ട 18 മണിക്കൂര്‍ ശസ്ത്രക്രിയയിലൂടെ ലോകത്തിലെ ആദ്യ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചൈന.

എന്നാല്‍ തലമാറ്റല്‍ ശസ്ത്രക്രിയ നടത്തിയത് ജീവനുള്ള ശരീരത്തിലല്ലെന്ന് മാത്രം.രണ്ട് മൃതദേഹങ്ങളുടെ തലകളായിരുന്നു തുന്നിച്ചേര്‍ത്തത്. മ്യതദേഹത്തിലാണെങ്കിലും ധമനികളും ഞരമ്പുകളും എല്ലാം ബന്ധിപ്പിച്ചിരിക്കുകയാണ് ചൈനയിലെ ഡോക്ടര്‍മാര്‍ .

ഡോക്ടര്‍ സിയാവോ പിങ് റെന്നിന്റെ നേതൃത്വത്തില്‍ ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഡോക്ടര്‍മാരായിരുന്നു ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

ശസ്ത്രക്രിയ വിജയിച്ചതോടെ ജീവിച്ചിരിക്കുന്ന മനുഷ്യരിലും തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുവാനന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 18 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വിജയകരമായി മൃതദേഹങ്ങളുടെ തലകള്‍ മാറ്റിവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News