രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായാല്‍ വൈസ് പ്രസിഡന്റ് ആര്? നറുക്ക് ഒരു മലയാളിക്ക്

ദില്ലി: രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകുന്നതിന് പിന്നാലെ മുതിര്‍ന്ന പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായേക്കും.

അനാരോഗ്യം കാരണം സോണിയാ ഗാന്ധി തിരക്കുകളില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ഒരു മുതിര്‍ന്ന നേതാവ് വേണമെന്ന വാദം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.
രാഹുലിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ മന്‍മോഹന്‍ സിംഗ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ മന്‍മോഹന്‍സിംഗിന്റെ ആരോഗ്യസ്ഥിതി മോശമായത് എകെ ആന്റെണിക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്.

നെഹ്‌റു കുടുംബവുമായുള്ള അടുപ്പവും രാഷ്ട്രീയമായി രാഹുലിനെ സഹായിക്കാനുള്ള പ്രാപ്തിയുമാണ് ആന്റണിക്ക് നറുക്ക് വീഴാന്‍ കാരണം. രാഹുല്‍ അധ്യക്ഷനാകുന്ന മുറക്ക് ആന്റണിയെ ഉപാധ്യക്ഷന്‍ ആക്കാനാണ് നീക്കം.

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണം പുതിയ അധ്യക്ഷന്റെ കീഴിലായിരിക്കുമെന്ന് എഐസിസി വൃത്തങ്ങള്‍ പറഞ്ഞത്. തെരഞ്ഞെടുപ്പിന് ശേഷം ലളിതമായ സ്ഥാനാരോഹണ ചടങ്ങ് എഐസിസി ആസ്ഥാനത്ത് നടത്താനാണ് സാധ്യത. പ്ലീനറി സമ്മേനത്തിലാകും ആഘോഷപൂര്‍വമുള്ള സ്ഥാനാരോഹണം.

നാളെയാണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​സ​മി​തി ചേ​രുന്നത്. സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​യാ​യ 10-ജ​ൻ​പ​ഥി​ൽ രാ​വി​ലെ 10.30നാ​ണ്​ സു​പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News