മേയര്‍ക്ക് നേരെയുണ്ടായ ആക്രമണം; ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം: മേയര്‍ വി.കെ പ്രശാന്തിനെ ആക്രമിച്ച സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ടാലറിയാവുന്ന 25 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
ഇന്നലെയാണ് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ മേയര്‍ വി.കെ പ്രശാന്തിനെ ആര്‍എസ്എസ് ഗുണ്ടകളും ബിജെപി നേതാക്കളും ആക്രമിച്ചത്. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ അഡ്വ. സുരേഷിന്റെ അടുത്ത ആളായ ആനന്ദ് ആണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇയാള്‍ അടക്കമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മേയറെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ബിജെപി കൗണ്‍സിലര്‍മാരും പുറത്തുനിന്നെത്തിയ പ്രവര്‍ത്തകരുമാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് മേയര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ആര്‍എസ്എസ് സംഘം മറ്റ് എല്‍ഡിഎഫ് കൗണ്‍സില്‍മാരേയും ആക്രമിച്ചു. അക്രമത്തില്‍ പരുക്കേറ്റു നിലത്തുവീണ മേയറെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചേര്‍ന്നാണ് രക്ഷിച്ചത്. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ റസിയാ ബീഗം, സിന്ധു, മേയറുടെ സുരക്ഷാ ജീവനക്കാരന്‍ മോഹന്‍, പിഎ ജിന്‍രാജ് എന്നിവര്‍ക്കും പരുക്കേറ്റു.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് അക്രമസംഭവങ്ങളുടെ തുടക്കം. കൗണ്‍സില്‍ യോഗം കഴിഞ്ഞ് ഓഫീസിലേക്ക് പോയ മേയറെ തടയാന്‍ ശ്രമിക്കുകയായിരുന്നു. പിടിവലിയില്‍ മേയറുടെ ഷര്‍ട്ട് വലിച്ചു കീറി. പടി കയറുന്നതിനിടയില്‍ കാലില്‍ പിടിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ മേയറെ മറിച്ചിട്ടു.

അടിതെറ്റി പടിക്കെട്ടില്‍ വീണ മേയറെ കുന്നുക്കുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐ.പി ബിനുവും മറ്റുള്ളവരും ചേര്‍ന്ന് എഴുന്നേല്‍പ്പിച്ചാണ് ഓഫിസിലേക്കു കൊണ്ടുപോയത്.

ഓഫീസില്‍ എത്തിയ മേയര്‍ക്ക് ദേഹാസ്ഥ്യവും തളര്‍ച്ചയും അനുഭവപ്പെട്ടു. ഇതോടെ ആംബുലന്‍സ് എത്തി ആശുപത്രിയിലേക്കു കൊണ്ടുപോയി. നിലത്തുവീണ വഴിയില്‍ തല ഭിത്തിയിലിടിച്ച് മേയറുടെ തലയ്ക്കും പരുക്കേറ്റിട്ടുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News