കൊല്ലത്ത് മൂന്ന് ദിവസമായി കുടിവെള്ള വിതരണം മുടങ്ങി

കൊല്ലം: കൊല്ലത്ത് മൂന്ന് ദിവസമായി കുടിവെള്ള വിതരണം മുടങ്ങി. ശാസ്താംകോട്ട ശുദ്ധജല തടാകത്തിലെ പ്ലാന്റിലെ വാള്‍വില്‍ ചോര്‍ച്ച രൂക്ഷമായതിനെ തുടര്‍ന്നാണ് പമ്പിംങ് നിര്‍ത്തിയത്. പതിനായിര കണക്കിന് കുടുംബങ്ങള്‍ കുടിവെള്ളമില്ലാതെ വലയുന്നു.

രണ്ടു ദിവസം മുന്‍പാണ് ശാസ്താംകോട്ട പമ്പിംങ് പ്ലാന്റില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ശുദ്ധജലവിതരണം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചത്. വാല്‍വ് മണ്ണ് മൂടിയതിനാല്‍ മണ്ണ് നീക്കം ചെയ്ത് വാല്‍വിലെ ചോര്‍ച്ച അടക്കാനുള്ള പരിശ്രമം വാട്ടര്‍ അതോറിറ്റി തുടരുകയാണ്.

ശുദ്ധജല വിതരണം നിലച്ചതോടെ കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ 35000ത്തോളം കുടുംബങ്ങള്‍ ഉള്‍പ്പടെ 8 പഞ്ചായത്തിലെ 50000ത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടാകനിയായി.

കൊല്ലം നഗര പരിധിയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്ന് ജലവിതരണം ഭാഗികമായി നടത്തിയെങ്കിലും മലിന ജലമാണ് ലഭിച്ചതെന്ന പരാതി ഉയര്‍ന്നു. പ്രതിദിനം 340 ലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും കൊല്ലം നഗരത്തില്‍ എത്തുമ്പോള്‍ ഇത് 200 ലക്ഷം ലിറ്ററായി കുറയുന്നു. പൈപ്പില്‍ നിന്ന് അനധികൃതമായി ശുദ്ധജലം ചോര്‍ത്തുന്നതായും കണ്ടെത്തിയെങ്കിലും രാഷ്ട്രീയ ഇടപെടല്‍ മൂലം നടപടിയില്ല. വാട്ടര്‍ അതോറിറ്റിക്ക് ജലകരവും ലഭിക്കുന്നില്ല.

വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ജയിംസിന്റെ നേതൃത്വത്തില്‍ ശാസ്താംകോട്ട പ്ലാന്റില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചോര്‍ച്ച അടയ്ക്കാനുള്ള പ്രവര്‍ത്തനങള്‍ നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here