ഈ ചോദ്യത്തിനുള്ള ഉത്തരമാണ് മാനുഷിക്ക് ലോക സൗന്ദര്യപ്പട്ടം നേടി കൊടുത്തത്

പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോക സൗന്ദര്യപ്പട്ടമെന്ന നേട്ടം ഇന്ത്യ വീണ്ടും സ്വന്തമാക്കിയത്. മാനുഷി എന്ന 21കാരിയാണ് ലോകസുന്ദരി കിരീടം കൈവരിച്ചത്. ഇപ്പോഴിതാ, അവസാനറൗണ്ടുകളില്‍ മാനുഷിയോട് ചോദിച്ച ചോദ്യങ്ങളും ചര്‍ച്ചയാകുന്നു.

അത് ഇങ്ങനെയായിരുന്നു:

ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം അര്‍ഹിക്കുന്ന ജോലി എന്തുകൊണ്ട്’ ഈ ചോദ്യത്തിനുള്ള ഉത്തരമാണ് മാനുഷിയെ ലോകകിരീടത്തിലേക്ക് നയിച്ചത്.

ഉത്തരം ഇങ്ങനെ: എന്റെ അമ്മയാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. അതുകൊണ്ട് അമ്മയുടെ ജോലി എന്ന് ഞാന്‍ ഉറപ്പായും പറയും. അത് അര്‍ഹിക്കുന്നത് പണം മാത്രമല്ല. ഏറ്റവും കൂടുതല്‍ സ്‌നേഹവും ബഹുമാനവും അര്‍ഹിക്കുന്ന ഒന്നാണ്. അതേ, അമ്മയാണ് ഏറ്റവും കൂടുതല്‍ അത് അര്‍ഹിക്കുന്നത്.’


108 സുന്ദരിമാരെ പിന്തള്ളിയാണ് മാനുഷി ലോകസുന്ദരിയായി കിരീടമണിഞ്ഞത്. അഞ്ചു സുന്ദരിമാരാണ് മുമ്പ് ഇന്ത്യയില്‍ നിന്ന് ലോക സുന്ദരിപ്പട്ടം നേടിയിട്ടുള്ളത്. 2000ല്‍ പ്രിയങ്ക ചോപ്രയാണ് അവസാനമായി ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ചത്.

ഹരിയാന സ്വദേശിനിയാ മാനുഷി മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്.

മെക്‌സിക്കോയില്‍നിന്നുള്ള ആന്‍ഡ്രിയ മിസ ഫസ്റ്റ് റണ്ണര്‍ അപ്പായും ഇംഗ്ലണ്ടില്‍നിന്നുള്ള സ്റ്റെഫാനി ഹില്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ലോകസുന്ദരി പ്യൂര്‍ട്ടോറിക്കയില്‍നിന്നുള്ള സ്റ്റെഫാനി ഡെല്‍ വാലെ മാനുഷിയെ കിരീടമണിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News