തിരിച്ചിട്ടാലും മറിച്ചിട്ടാലും പ്രണയവും പ്രണയനൈരാശ്യവുമൊക്കെ തന്നെയാണ് എന്നും എക്കാലത്തും ഷോട്ട് ഫിലിമിന് പ്രമേയമെങ്കിലും മേക്കിംഗിലാണ് കാര്യം. അങ്ങനെ മേക്കിംഗില്‍ വ്യത്യസ്തത പുലര്‍ത്തിയൊരു ഷോട്ട് ഫിലിമാണ് ലിപ് ലോക്ക്.
പേരുകേട്ട് നെറ്റിചുളിക്കണ്ട. കാണാന്‍ കൊള്ളാവുന്ന, കണ്ടിരിക്കാവുന്നൊരു ഷോട്ട് ഫിലിമാണ് ലിപ് ലോക്ക്.
പഴയ കാമുകനും കാമുകിയും കണ്ട് മുട്ടുന്നു. കാമുകി തന്റെ വിവാഹം ക്ഷണിക്കാന്‍ പഴയ കാമുകനെ കാണുന്നതാണ് സന്ദര്‍ഭം. തുടര്‍ന്നങ്ങോട്ട് എല്ലാം കീഴ്‌മേല്‍ മറിയുന്ന സംഭവവികാസങ്ങള്‍.
പ്രതീക്ഷിക്കുന്ന പോലെ ശുഭാന്ത്യം എങ്കിലും പ്രശ്‌നങ്ങള്‍ക്ക് ആത്മഹത്യയല്ല പരിഹാരമെന്നും സമചിത്തതയോടെ ചിന്തിച്ചാല്‍ എല്ലാത്തിനും പരിഹാരമാകുമെന്നും പറഞ്ഞു വയ്ക്കുന്നു ലിപ് ലോക്ക്. നിര്‍ണ്ണായക കഥാ സന്ദര്‍ഭങ്ങളില്‍ ഹെലി ക്യാമറ വ്യൂവിന്റെ പൂരക്കാഴ്ച്ച തന്നെ ഒരുക്കുന്നുണ്ട് ചിത്രം.
ഷന്റോ വി ആന്റോയാണ് ക്യാമറ. സംവിധാനവും എഡിറ്റിംഗും ആന്റണി ബിജുവാണ്. നിര്‍മ്മാണം ദീപക് ഉദയരാജ്, അരുണ്‍ വി മനോഹര്‍. ഇതേ ടീമിന്റേതായിരുന്നു അമല എന്ന ഷോട്ട്ഫിലിമും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here