രാമക്ഷേത്ര നിര്‍മാണത്തിന്റെ പേരില്‍ വിഎച്ച്പി തട്ടിയെടുത്തത് 1400 കോടി; ഗുരുതര വെളിപ്പെടുത്തലുമായി ഹിന്ദുത്വസംഘടന

ദില്ലി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പേരില്‍ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) 1400 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം.

വൈഷ്ണവ സംഘടനയും രാമക്ഷേത്ര വിവാദങ്ങളിലെ പ്രധാന കക്ഷിയുമായ നിര്‍മ്മോഹി അഖാരയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

സംഭാവനയുടെ പേരില്‍ വിഎച്ച്പി പണം സ്വരൂപിച്ചിരുന്നുവെന്ന് നിര്‍മ്മോഹി അഖാര നേതാവ് സീതാറം ആരോപിച്ചു. തങ്ങള്‍ ആരുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ല. ക്ഷേത്രം പണിയാന്‍ എന്ന പേരില്‍ വാങ്ങിയ പണം കൊണ്ട് സ്വന്തം കെട്ടിടങ്ങള്‍ വിഎച്ച്പി നിര്‍മ്മിച്ചുവെന്നും സീതാറാം പറഞ്ഞു.

തട്ടിയെടുത്ത പണം കൊണ്ട് അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചു. രാമക്ഷേത്രത്തിന്റെ പേരില്‍ ഇത്തരം രാഷ്ട്രീയക്കാര്‍ പണവും വോട്ടും നേടിയതല്ലാതെ ഒന്നും ചെയ്തില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here