അഴകിലും മികവിലും താരമായി വണ്‍പ്ലസ് ഫോണുകള്‍; 5T വിപണിയില്‍

വന്‍പ്രചാരമുള്ള ഫോണുകളുടെ നിരയില്‍ അതിനേക്കാള്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കപ്പെടുന്ന ഫോണുകളാണ് വണ്‍പ്ലസ് ഫോണുകള്‍. സമാന വിലയിലും നിലവാരത്തിലുമുള്ള ഫോണുകളെക്കാള്‍ ഒരുപടി മുന്നിലാണ് തങ്ങളെന്ന അവകാശവാദവും കമ്പനിക്കുണ്ട്.

മികച്ച ഹാര്‍ഡ്വെയര്‍ ഉള്ള മികച്ച ഫോണുകളില്‍ ഒന്നായ ഗൂഗിള്‍ പിക്‌സല്‍ 2 XLനു പോലും വിലയ്‌ക്കൊത്ത മേന്മയുള്ള സ്‌ക്രീന്‍ നല്‍കാനാവത്തതിനാല്‍ ഉപഭോക്താക്കള്‍ വാങ്ങാന്‍ മടി കാണിക്കുന്നു. ഈ സാഹചര്യത്തില്‍ വണ്‍പ്ലസ് 5T മോഡല്‍ എത്തിയിരിക്കുന്നത് അത്യാകര്‍ഷകമായ സ്‌ക്രീന്‍ ക്വാളിറ്റിയോടെയാണ്.

വലുതും പ്രകാശസമാനവും നിറങ്ങളെ അതേപടി കാട്ടുന്നവയുമാണവ. ഫുള്‍ എച്ച്ഡി പ്ലസില്‍ 6.01സ്‌ക്രീനാണ് ഫോണിനുള്ളത്. ഗ്യാലക്‌സി നോട്ട് 8നോട് കിടപിടിക്കത്തക്ക സ്‌ക്രീന്‍ എന്ന് വിളിക്കാം. പോക്കറ്റു കാലിയാക്കുന്ന ഐഫോണുകളില്‍ മാത്രം കണ്ടുവരുന്ന മേന്മയാണിത്.

വണ്‍പ്ലസ് 5നെക്കാള്‍ കെട്ടിലും മട്ടിലും മാറ്റങ്ങളോടെയാണ് 5Tയുടെ വരവ്. കയ്യില്‍ പിടിക്കാനും നല്ല ഗ്രിപ്പുള്ള ഈ ഫോണ്‍ നോക്കിയ 8, ഗ്യാലക്‌സി നോട്ട് 8 തുടങ്ങിയ ഈ വര്‍ഷത്തെ മികച്ച ഫോണുകള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ.

F/1.7 അപേച്ചറുള്ള 16MP സെന്‍സറും 20MP സെന്‍സറുമാണ് ക്യാമറക്കുള്ളത്.  3,300mAH ബാറ്ററിയും ഡാഷ് ചാർജിങ്ങും ഫെയ്സ് അണ്‍ലോക്കിങ് ഫീച്ചറും ഉൾപ്പടെ പ്രധാനപ്പെട്ട ഫീച്ചറുകൾ ഫോണിനുണ്ട്.
3.5MM ജാക് ഉള്ള ഫോണിൽ രണ്ട് സിമ്മുകളും ഉപയോഗിക്കാം. ഫോണിന്‍റെ തുടക്കവില 32,999 രൂപയാണ്. നവംബർ 21നാണ് ആദ്യവിൽപന നടക്കുക. 50,000 രൂപയിൽ താ‍ഴെ വാങ്ങാവന്ന ഏറ്റവും നല്ല ഫോണുകളിലൊന്നാണ് വണ്‍പ്ലസ് 5T.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News