മാര്‍ക്‌സിന് ആദരമായി തമിഴകത്ത് നിന്നൊരു വിപ്ലവ ഗാനം

ലോകം കണ്ട മഹാനായ വിപ്ലവകാരിയും ദാര്‍ശനികനുമായ കാള്‍ മാര്‍ക്‌സിന് തമിഴകത്തിന്റെയും ആദരം.

കാറല്‍ മാര്‍ക്‌സിന്റെ 200 ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സിപിഐഎം തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയാണ് വിപ്ലവ ഗാനം പുറത്തിറക്കിയത്. സിപിഐഎം തമിഴ്‌നാടിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയത്.

രാജ്യത്ത് നടക്കുന്ന അഴിമതിയേയും ദുര്‍ഭരണത്തേയും, തമിഴ്‌നാട്ടിലെ ജാതിവ്യവസ്ഥയേയും ഗാനത്തിലൂടെ ചോദ്യം ചെയ്യുന്നുണ്ട്. ഗാനം ഇതിനോടകം സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞ.

വരികള്‍ക്ക് അനുയോജ്യമായ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളന, പ്രകടന ദൃശ്യങ്ങളും സിനിമകളിലെ രംഗങ്ങളും ഗാനത്തില്‍ ദൃശ്യവിരുന്നൊരുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News