പത്മാവതിക്കെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി

ഡിസംബര്‍ ഒന്നിന് പത്മാവതി റിലീസ് ചെയ്യാനിരിക്കെയാണ് റിലീസ് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെ രംഗത്ത് വരുന്നത്.

സര്‍ട്ടിഫിക്കേഷനു വേണ്ടി നിര്‍മാതാക്കള്‍ സമര്‍പ്പിച്ച അപേക്ഷ അപൂര്‍ണമാണെന്ന് കാണിച്ച് സിബിഎഫ്‌സി തിരിച്ചയച്ചതിന് പിന്നാലെയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ഈ നീക്കം.

സാമുദായിക വികാരങ്ങള്‍ വ്രണപ്പെടുമെന്നും സിനിമയില്‍ അത്തരം ഭാഗങ്ങളില്‍ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടാണ് വസുന്ധര രാജെ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചത്. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുവാനായി കമ്മിറ്റി രൂപീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

രജപുത് കര്‍ണിസേന അംഗങ്ങള്‍ നേരത്തെ തന്നെ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരികയും ചിത്രത്തിലെ നായിക ദീപിക പദുക്കോണിനെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

അലാവുദ്ദീന്‍ ഖില്‍ജിയുടേയും റാണി പത്മാവതിയുടേയും ജീവിതം പ്രതിപാദിക്കുന്ന ചിത്രത്തില്‍ സഞ്ജയ് ലീലാ ബന്‍സാലി കാര്യങ്ങള്‍ അറിയാതെ സിനിമാ ചരിത്രത്തെ കളിയാക്കുകയാണെന്ന് ആരോപിച്ചാണ് കര്‍ണി സേന പ്രതിഷേധിച്ചത്. പ്രതിഷേധവുമായി ആദ്യം രംഗത്തെ്തതിയത് രജപുത് വിഭാഗക്കാരാണ്.

ചരിത്രം നശിപ്പിക്കാന്‍ ആരു ശ്രമിച്ചാലും അനുവദിക്കില്ലെന്നും ചിത്രം ഡിസംബര്‍ 1ന് റിലീസ് ചെയ്താല്‍ അന്നേ ദിവസം ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുമെന്നുമാണ് കര്‍ണി സേനയുടെ മുന്നറിയിപ്പ്. സംവിധായകനെതിരെയും നായികക്കെതിരെയും പരസ്യമായ ഭീഷണികള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കുള്ള സുരക്ഷയും വര്‍ധിപ്പിച്ചുണ്ട്.

പത്മാവതിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് ജനുവരിയിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here