കഷണ്ടിയുള്ളവരും കഷണ്ടിയെ ഭയപ്പെടുന്നവരും ശ്രദ്ധിക്കുക

നിങ്ങള്‍ക്ക് കഷണ്ടിയുണ്ടെങ്കില്‍ ഇനി അത് അഭിമാനമായി കണക്കാക്കിക്കോളു. കാരണം കഷണ്ടിക്കാരില്‍ ഭൂരിപക്ഷവും അവരവരുടെ മേഖലയില്‍ വിജയം കൈവരിക്കുന്നവരാണെന്നാണ് പെന്‍സില്‍ വാലി യൂണിവേഴ്‌സിറ്റി നടത്തിയ പഠനം പറയുന്നത്.

കഷണ്ടിയുള്ളവര്‍ ജീവിതത്തില്‍ വിജയിക്കാന്‍ സാധ്യത കൂടുതലാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.
സാര്‍ലാന്റ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്റ്റ് റൊണാള്‍ഡ് ഹെന്‍സ് നടത്തിയ പഠനത്തില്‍ വ്യക്തമായത് .

കഷണ്ടിയുള്ളവര്‍ക്ക് ബുദ്ധികൂടുമെന്നാണ്.മുടികൊഴിച്ചിലും ടെസ്റ്റോസ്റ്റിറോണിന്റെ അളവും തമ്മില്‍ ബന്ധമുള്ളതിനാല്‍ കഷണ്ടിയുള്ളവര്‍ക്ക് ലൈംഗികശേഷി കൂടുമെന്നും ശാസ്ത്രജ്ഞര്‍ ഏറെക്കാലം വിശ്വസിച്ചിരുന്നു.
എന്നാല്‍ ടെസ്റ്റോസ്റ്റിറോണും മുടികൊഴിച്ചിലുമായി നേരിട്ടുബന്ധമിെല്ലന്നും കണ്ടെത്തിയിട്ടുണ്ട്. ടെസ്‌റ്റോസ്റ്റിറോണിന്റെ ഉപോല്പന്നമായ ഡി.എച്ച്.ടി എന്ന ഹോര്‍മോണ്‍ ആണ് മുടി കൊഴിച്ചിലിനു കാരണം.
ഇത് പ്രധാനമായും ഹെയര്‍ ഫോളിക്കിളുകളെയാണ് ബാധിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News