പീപ്പിള്‍ എക്‌സ്‌ക്ലൂസീവ്‌: തോമസ് ചാണ്ടി നികത്തിയെന്ന് പറയുന്ന സ്ഥലത്തിന്‍റെ ഉടമ മറ്റൊരാള്‍; ആലപ്പു‍ഴ കളക്ടറുടെ റിപ്പോര്‍ട്ടിലെ പിശകുകള്‍ ചൂണ്ടികാട്ടി ചാണ്ടി സുപ്രിംകോടതിയിലേക്ക്

 തിരുവനന്തപുരം: ആലപ്പു‍ഴ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി സുപ്രീം കോടതിയിലേക്ക് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പ‍ി‍ഴവുകള്‍ ചൂണ്ടികാട്ടിയാവുംസുപ്രീം കോടതിയെ സമീപ്പിക്കുക .

ടിവി അനുപമയുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി കൈയ്യേറി എന്ന് പറയുന്ന സ്ഥലത്തിന്‍റെ ഉടമ മറ്റൊരാള്‍ . ലേക്ക് പാലസ് റിസോര്‍ട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന കൊബുംകു‍ഴി പാടശേഖരത്തിലെ തോമസ് ചാണ്ടിയുടെ സ്വകാര്യ വസ്തു റിസോര്‍ട്ടിന്‍റെ ഉടമസ്ഥതയിലുളളതെന്ന് റിപ്പോര്‍ട്ടില്‍ എ‍ഴുതി ചേര്‍ത്തു.

തോമസ് ചാണ്ടിയുടെ പേരിലുളള സ്ഥലം എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയ സ്ഥലത്തിന്‍റെ സര്‍വ്വേ നമ്പരും തെറ്റ് .കളക്ടറുടെ റിപ്പോര്‍ട്ടിന്‍റെ പി‍ഴവുകള്‍ ചൂണ്ടികാട്ടി തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും.

തന്‍റെ രാജിക്ക് ആധാരമായ ആലപ്പു‍ഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉടനീളം പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ചൂണ്ടികാട്ടിയാവും തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപ്പിക്കുക.

കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ടിലെ അഞ്ച് ,ആറ് പേജുകളിലെ കണ്ടെത്തലുകള്‍ വസ്തുതക്ക് നിരക്കുന്നതല്ലെന്നാണ് തോമസ് ചാണ്ടി ആരോപണം.

പേജ് അഞ്ചില്‍ കളക്ടറുടെ പരാമാര്‍ശം ഇങ്ങനെയാണ്, ബ്ളോക്ക് 81 -ല്‍ റീസര്‍വ്വേ 36 പെട്ട നിലം ഭൈരവനെന്നയാള്‍ തോമസ് ചാണ്ടിക്ക് കൈമാറ്റം ചെയ്തു എന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു എന്ന് ടിവി അനുപമ എ‍ഴുതിയിരിക്കുന്നു .

എന്നാല്‍ 2005 ല്‍ ഭൈരവനില്‍ നിന്ന് വാട്ടര്‍വേള്‍ഡ് കമ്പനി വാങ്ങിയ സ്ഥലം 2007 ല്‍ ശങ്കരമംഗലത്തില്‍ ജോണ്‍ മാത്യു എന്നയാള്‍ക്ക് വിറ്റതാണെന്നാണ് തോമസ് ചാണ്ടിയുടെ വാദം. റവന്യുരേഖകള്‍ പരിശോധിച്ചാല്‍ ഇകാര്യം ബോധ്യപെടുമെന്നാണ് തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ ഉന്നയിക്കും.

കളക്ടറുടെ റിപ്പോര്‍ട്ടിലെ ആറാം പേജില്‍ ബ്ലോക്ക് 78ല്‍ റീസര്‍വ്വേ 10 ല്‍ പെട്ട സ്ഥലം തോമസ് ചാണ്ടിയുടെ പേരിലാണെന്നും കളക്ടര്‍ അനുപമ എ‍ഴുതിയിതിലും വസ്തുതാപരമായ പിശകുണ്ട്. ഈ സ്ഥലത്തിന്‍റെ ഉടമസ്ഥനും തോമസ് ചാണ്ടിയല്ല.

വാട്ടര്‍ വേള്‍ഡ് കമ്പനിക്ക് വേണ്ടി മാനേജിംഗ് ഡയറക്ടര്‍ എന്‍ എക്സ് മാത്യു 1998 ല്‍ വാങ്ങിയ സ്ഥലമെന്നാണ് റവന്യുരേഖകള്‍ തെളിക്കുന്നത്.

ലേക്ക് പാലസ് കമ്പനിയുടെ കൂട്ടുത്തരവാദിത്വത്തലുളള സ്ഥലം തന്‍റെ സ്വകാര്യ സ്ഥലമെന്ന പേരില്‍ റിപ്പോര്‍ട്ടില്‍ എ‍ഴുതി ചേര്‍ത്തത് തെറ്റിധാരണാജനകമാണെന്നാണ് തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ ഉന്നയിക്കുക.

വലിയകുളത്ത് നിന്ന് സീറോ ജട്ടിയിലേക്ക് വരുന്ന റോഡില്‍ ഈ രണ്ട് സ്ഥലങ്ങളും ഗ്രാവല്‍ ഇട്ട് നിലം നികത്തി എന്നാണ് കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .

റോഡ് നിര്‍മ്മാണത്തിനായി നിലം താല്‍കാലികമായി നികത്താന്‍ റവന്യു അധികാരികള്‍ തന്നെ റോഡ് നിര്‍മ്മാണ കമ്മിറ്റിക്ക് അനുമതി നല്‍കിയതിനാല്‍ താന്‍ എങ്ങനെ തെറ്റുകാരനാകുമെന്നാണ് തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ ഉന്നയിക്കുക .

റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ ഉളള ഭൂമിക്കൊപ്പം തോമസ് ചാണ്ടിയുടെ പേരിലുളള സ്വകാര്യ സ്വത്ത് കൂട്ടികലര്‍ത്തി എ‍ഴുതിയത് തെറ്റിധാരണക്ക് ഇടയാക്കിയെന്നും തോമസ് ചാണ്ടി സുപ്രീകോടതിയില്‍ ചൂണ്ടികാട്ടും.

കരിവേലി പാടശേഖരത്ത് സ്ഥിതി ചെയ്യുന്ന ലേക്ക് പാലസ് റിസോര്‍ട്ടില്‍ നിന്ന് എതാണ്ട് ഒരു കിലോമീറ്റര്‍ മാറി കൊബുംകു‍ഴി പാടശേഖരത്ത് ഉളള 90,84 എന്നീ സര്‍വ്വേ നമ്പരിലെ രണ്ട് നിലങ്ങള്‍ തന്‍റെ സ്വകാര്യ സ്വത്താണെന്നും,അതിന് ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധമില്ലെന്നുമാണ് തോമസ് ചാണ്ടിയുടെ വാദം .

ഒപ്പം മാത്തൂര്‍ ദേവസ്വം ഭൂമി പ്രശ്നത്തില്‍ തന്‍റെ എതിര്‍കക്ഷിക്ക് വേണ്ടി അന്ന് ഹാജരായ അന്നത്തെ അഭിഭാഷകനായ ദേവന്‍ രാമചന്ദ്രനാണ് തന്‍റെ കേസ് ഹൈക്കോടതിയില്‍ കേള്‍ക്കുകയും തന്‍റെ രാജിയിലേക്ക് നയിച്ച പരാമര്‍ശങ്ങള്‍ നടത്തിയതെന്നും തോമസ് ചാണ്ടി സുപ്രീകോടതിയില്‍ ചൂണ്ടികാട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News