ആദിവാസി മേഖലയില്‍ ഇനി എല്ലാം ശരിയാവും; വനമിത്ര പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കം

ആദിവാസി വനിതകള്‍ക്കുളള വനമിത്ര പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കം. കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പദ്ധതി ഉദ്ഘാടനം ചെയ്തു. വനിതാ വികസന കോര്‍പ്പറേഷന്‍ നേതൃത്വത്തില്‍ ആദിവാസി സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പ്രഥമ പദ്ധതിയാണ് വനമിത്ര

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, ചക്കിട്ടപ്പാറ, മുതുകാട് എന്നിവിടങ്ങളിലെ ആദിവാസി കോളനികളിലാണ് വനമിത്ര പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. ആദിവാസി വനിതകള്‍ക്ക് തൊഴില്‍ പരിശീലനവും തൊഴില്‍ സമ്പാദനത്തിന് സഹായവും നല്‍കി സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യം.

4 ഊരുകളിലെ തെരഞ്ഞെടുക്കപ്പെട്ട ആദിവാസി വനിതകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കിയാണ് പദ്ധതി ആരംഭിക്കുന്നത്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 5 വയസ്സില്‍ താഴെയുളള കുഞ്ഞുങ്ങള്‍ എന്നിവര്‍ക്ക് ആരോഗ്യ പരിശോധന നടത്തും.

പ്രതിരോധ കുത്തിവെയ്പ്പും പോഷകലഭ്യതയും പദ്ധതിയുടെ ഭാഗമായി ഉറപ്പുവരുത്തും. പോരാമ്പ്ര മുതുകാട് നടന്ന വനമിത്രം പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു.

പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി വിജയിച്ചാല്‍ വനമിത്ര സംസ്ഥാനത്തെ മറ്റ് ആദിവാസി മേഖലകളിലേക്കും വ്യാപിപ്പിക്കാനാണ് വനിതാ വികസന കോര്‍പ്പറേഷന്റെ തീരുമാനം.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ എസ് സലീഖ എന്നിവരും സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News