‘പത്മാവതി’യുടെ റിലീസിംഗ് തീയതി മാറ്റി; സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്തതില്‍ പ്രതിഷേധം ശക്തം

ദീപിക പദുകോണ്‍ മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രം ‘പത്മാവതി’യുടെ റിലീസിംഗ് തീയതി മാറ്റിവെച്ചതായി സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി

പ്രദര്‍ശനാനുമതി നല്‍കാതെ സെന്‍സര്‍ ബോര്‍ഡ് ചിത്രം തിരിച്ചയച്ചതോടെയാണ് റിലീസ മാറ്റിവെച്ചത്. സിനിമയുടെ പ്രദര്‍ശനാനുമതിക്ക് വേണ്ടി നല്‍കിയ അപേക്ഷ അപൂര്‍ണമാണെന്ന കാരണം പറഞ്ഞാണ് ചിത്രം തിരിച്ചയച്ചിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പ്രദര്‍ശനാനുമതിക്കായി സിനിമ സെന്‍സര്‍ ബോര്‍ഡിന്റെ മുന്നിലേക്കെത്തിയത്. നിയമനടപടികള്‍ വേഗത്തിലാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ഉദ്ദേശിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ധീന്‍ ഖില്‍ജിയും, റാണി പത്മിനിയും തമ്മിലുള്ള ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു എന്ന് ആരോപിച്ചാണ് രജ്പുത് കര്‍ണി സേനയും മറ്റ് സംഘടനകളും സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയത്.

ജയ്പൂരിലെ പത്മാവതിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ അതിക്രമം അഴിച്ചുവിട്ടായിരുന്നു സിനിമയ്ക്കെതിരായ പ്രതിഷേധങ്ങളുടെ തുടക്കം. ഏറ്റവും ഒടുവില്‍ പത്മാവതിയായി എത്തുന്ന ദീപിക പദുക്കോണിന്റെ തലവെട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചാണ് രജ്പുത് കര്‍ണി സേന ഭീഷണി മുഴക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News