‘മുസ്ലീം വിഭാഗങ്ങള്‍ ശത്രുക്കള്‍’; ഗുജറാത്തില്‍ വോട്ടിനുവേണ്ടി വിദ്വേഷ വിഡിയോ പ്രചരിപ്പിച്ച് ബിജെപി; അന്വേഷണത്തിന് ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഗുജറാത്തില്‍ വൈകിട്ട് ഏഴിനു ശേഷം സംഭവിക്കാവുന്നത് എന്ന് എഴുതിക്കാണിച്ചു തുടങ്ങുന്ന വിഡിയോയ്ക്കു 75 സെക്കന്റ് ദൈര്‍ഘ്യമാണുള്ളത്.

അഹമ്മദാബാദ്: ഗുജറാത്തില്‍ വിദ്വേഷം പടര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ച ബിജെപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഗോവിന്ദ് പാര്‍മര്‍ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച പരാതിയിന്‍മേലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ബി.ബി.സ്വെയിന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഗുജറാത്തില്‍ വൈകിട്ട് ഏഴിനു ശേഷം സംഭവിക്കാവുന്നത് എന്ന് എഴുതിക്കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ഗുജറാത്തില്‍ 22വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സംഭവിച്ചത് ഇതാണെന്ന് വീഡിയോയില്‍ പറയുന്നു. മുസ്ലിങ്ങളെ ഭയപ്പെടണമെന്നാണ് വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നത്.

ഒരു പെണ്‍കുട്ടി 7 മണി സമയത്ത് വീട്ടിലേക്കു നടന്നു പോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വാങ്ക് വിളിക്കുന്നതിനോട് സമാനമായ ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാം. ഭയപ്പെട്ട് നടക്കുന്ന പെണ്‍കുട്ടി ഒടുവില്‍ വീട്ടിലെത്തുമ്പോള്‍ മാതാപിതാക്കള്‍ ആശ്വാസത്തോടെ കെട്ടിപ്പിടിക്കുന്നു. ദൃശ്യങ്ങളില്‍ കൃഷ്ണ വിഗ്രഹവും കാണാം. ഭയപ്പെടേണ്ട ആരും വരില്ലെന്നും പറഞ്ഞ് മകളെ ആശ്വസിപ്പിക്കുന്നതും വിഡിയോയില്‍ കാണാം.

തുടര്‍ന്ന് മാതാപിതാക്കള്‍ സംസാരിക്കുന്നു; പെണ്‍കുട്ടികള്‍ക്ക് ഭയമില്ലാതെ സഞ്ചരിക്കാം; മുന്‍പ് ഇതിന് സാധിക്കുമായിരുന്നില്ല. മോദി ഇവിടെയുണ്ട്. ഇനി ഭയം വേണ്ട.

മുസ്ലിങ്ങളെ ഭയപ്പെടണമെന്നാണ് വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നത്. വിഡിയോക്കതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ബി.ബി.സ്വെയിനാണ് വിഡിയോയുടെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കാനാണ് ഉത്തരവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel