ലോക സുന്ദരി സൂപ്പര്‍ സ്റ്റാറിന്റെ നായികയാകുന്നു? മാനുഷിയെ തേടി വമ്പന്‍ ഓഫറുകള്‍

സിനിമയിലേക്കുള്ള വഴിയാണ് മോഡലിങ്ങ് . സൂപ്പര്‍ നായികമാരായി ബോളീവുഡില്‍ തിളങ്ങിയ ഐശ്വര്യ റായും പ്രിയങ്ക ചോപ്രയും മോഡലിങ്ങിലൂടെയാണ് താര നിരയിലേക്ക് ഉയര്‍ന്നത്. ലോക സുന്ദരി മാനിഷി ഛില്ലാറും ആ വഴിക്കു തന്നെ

ലോകസുന്ദരി മാനുഷി ചില്ലര്‍ സിനിമിലേക്കെന്ന് സൂചന നല്‍കി കോളീവുഡില്‍ നിന്നും വാര്‍ത്ത . രാഷ്ട്രീയ പ്രവേശനത്തോടെ സിനിമയില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്ന ഉലകനായകന്‍ കമല്‍ ഹാസന്റെ നായികയാകയാകുമെന്നാണ് സൂചന.

FBB Colors Femina Miss India 2017 finale at Yashraj studio, Mumbai on 25.06.17

ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍’ രണ്ടാം പതിപ്പിലേക്കാണ് ശങ്കറിന്റെ ഫിലിം കമ്പനി മാനുഷിയെ ക്ഷണിക്കുന്നത്. 2.0 യുടെ റിലീസിങ്ങിന് ശേഷം ഇന്ത്യന്‍ 2 വിന്റെ ചര്‍ച്ചകളിലേക്ക് ശങ്കര്‍ കടക്കുക. ബോളീവുഡില്‍ നിന്നും വമ്പന്‍ ഓഫറുകളാണ് മാനുഷിയെ തേടി എത്തുന്നത്. മുന്‍ ലോക സുന്ദരി ഐശ്വര്യ റായിയേയും ആദ്യമായി നായികയാക്കിയതും ശങ്കര്‍ ആയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News