ശബരിമല സന്നിധാനത്ത് ആചാരങ്ങള്‍ തെറ്റിച്ച് കടന്നു കയറാന്‍ ശ്രമിച്ചു; യുവതി പൊലീസ് പിടിയില്‍

ശബരിമല സന്നിധാനത്ത്  ആചാരങ്ങള്‍ തെറ്റിച്ച് കടന്നു കയറാൻ ശ്രമിച്ച യുവതിയെ പൊലീസ് പിടികൂടി.  31 വയസുളള  ആന്ധ്രാപ്രദേശ്  സ്വദേശിനിയായ പാര്‍വ്വതിയെയാണ് സോപാനത്തുനിന്നും പിടികൂടിയത്.  ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ദര്‍ശനത്തിന് എത്തിയതാണ് യുവതി.

രഹസ്യ  വിവരത്തിന്‍റെ അടിസ്ഥാനത്തിൽ  പോലീസ് നടത്തിയ പരിശോധനയിലാണ് യുവതി കണ്ടെത്തിയത്. തുടർന്ന യുവതിയുടെ രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ പൊലീസ് താക്കീത് നൽകി പമ്പയിലേക്ക് തിരിച്ചയച്ചു.

അതേസമയം പമ്പയിലുണ്ടായിരുന്ന പോലീസുകാരുടെ പരിശോധന വീഴ്ചയാണ് സംഭവത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുണ്ട്. ഇതേതുടര്‍ന്ന് പമ്പയിലും മരക്കൂട്ടത്തും നടപന്തലിലും പോലീസ് പരിശോധന കര്‍ശനമാക്കി.​

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News