തിരുവനന്തപുരത്ത് ബിജെപിയുടെ വ്യാപക ആക്രമണം; സിപിഐ എം ഓഫിസ് ആക്രമിച്ചു; ഏഴ് ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് പിടിയില്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് സിപിഐ എമ്മിനു നേരെ വ്യാപക ആക്രമണം. കരിയ്ക്കകത്ത് സിപിഐ എം ഓഫിസ് ബിജെപി ആക്രമിച്ചു. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലകള്‍ തകര്‍ന്നു.ജില്ലാ കമ്മിറ്റി ഓഫീസിനു സമീപത്തൂടെ കടന്നുപോയ ബിജെപിയുടെ പ്രകടനത്തില്‍ പങ്കെടുത്തവരാണ് ഓഫീസിനുനേരെ കല്ലെറിഞ്ഞത്.

രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മനു അരുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മേയര്‍ക്കെതിരെ ഉണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനു ശേഷം ഇവര്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.

ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമം നടത്തിയ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് പിടിയിലായി.

തമ്പാനൂര്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്. ആക്രമണം ബിജെപി നേത്യത്വത്തിന്റെ അറിവോടെയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News