ഏകദിന ക്രിക്കറ്റിലെ അത്ഭുത പ്രകടനവുമായി ദക്ഷിണാഫ്രിക്കന്‍ താരം; അടിച്ചെടുത്തത് 151 പന്തില്‍ 490 റണ്‍സ്

ഏകദിന മത്സരത്തില്‍ 151 പന്തില്‍ 490 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കന്‍ താരം. ഇരുപത് വയസുകാരനായ ഷെയിന്‍ ഡാഡ്സ് വെല്ലാണ് ലോക റെക്കോര്‍ഡിട്ടത്.

നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്സിറ്റി പൂക്കെ താരമായ ഷെയിന്‍ ഡാഡ്സ്വെല്‍ പോച്ച് ഡോര്‍പിനെതിരായ മത്സത്തിലാണ് എതിര്‍ടീമിനെ അടിച്ചുപരത്തുന്ന പ്രകടനം പുറത്തെടുത്തത്.

57 സിക്സുകളും 27 ഫോറുകളും ഷെയിന്റെ ബാറ്റില്‍ നിന്നും പറന്നു. സഹതാരമായ റുവാന്‍ ഹോസ്ബ്രോക്കും 104 (54) ഷെയിന് പിന്തുണ നല്‍കുന്ന പ്രകടനം കാഴ്ചവെച്ചു.

ഇരുവരുടെയും മികവില്‍ 677/3 റണ്‍സാണ് നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്സിറ്റി പൂക്കെ അടിച്ചുകൂട്ടിയത്. 63 സിക്സറുകളിലൂടെയും 48 ഫോറുകളിലൂടെയും മാത്രം 570 റണ്‍സ് നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്സിറ്റി നേടി. മത്സരത്തില്‍ നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്സിറ്റി തന്നെ വിജയികളായി.

2014 ല്‍ ശ്രീലങ്കക്കെതിരേ ഇന്ത്യയുടെ രോഹിത് ശര്‍മ നേടിയ 264 റണ്‍സാണ് ഏകദിന ക്രിക്കറ്റിലെ മികച്ച വ്യക്തിഗത സ്‌കോര്‍.പാക്കിസ്താനെതിരെ ഇംഗ്ലണ്ടിന്റെ
വിജയിച്ചതാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ടീം പ്രകടനം.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന സച്ചിന്‍ സഹപാഠിയായ വിനോദ് കാംബ്ലിയുമൊത്ത് 664-റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതിനെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഷെയിന്‍ ഡാഡ്സ് വെല്ലിന്റെ പ്രകടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News