ഇതാണല്ലേ ബിജെപിയുടെ ‘രാജ്യ സ്‌നേഹം’; ദേശീയ പതാകക്കു മുകളില്‍ ബിജെപിയുടെ കൊടികെട്ടി രാജ്യത്തെ അപമാനിച്ച് ആദിത്യനാഥ്

ഗാസിയാബാദ്: ദേശീയപതാകയുടെ മുകളില്‍ ബിജെപിയുടെ കൊടി കെട്ടി രാജ്യത്തെ അപമാനിച്ച് വീണ്ടും ബിജെപി. ഗാസിയാബാദിലെ റാംലീല മൈതാനത്ത് യോഗി ആദിത്യനാഥ് പങ്കെടുത്ത റാലിയിലാണ് ബിജെപി ദേശീയ പതാകയെ അപമാനിച്ചത്.

റാലി നടക്കുന്ന മൈതാനത്തിന് മുന്നിലെ ജവഹര്‍ ഗെയ്റ്റില്‍ ദേശീയപതാകയുണ്ടായിരുന്നു. എന്നാല്‍ ഇതു ഗൗനിക്കാതെ ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പതാകയ്ക്കും മുകളില്‍ ബിജെപി കൊടി കെട്ടുകയായിരുന്നു. പൊതുജനങ്ങളുടേയും മാധ്യമ പ്രവര്‍ത്തകരുടേയും മുന്നില്‍വച്ചാണ് പ്രവര്‍ത്തകര്‍ കൊടികെട്ടിയത്.

എന്നാല്‍ ദേശീയപതാകയ്ക്കും മുകളില്‍ ബിജെപിയുടെ കൊടി ഉയര്‍ന്നതോടെ നവമാധ്യമങ്ങളില്‍ ചിത്രം പ്രചരിക്കുകയായിരുന്നു. ഇതോടെ ദേശീയ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കി. എന്നാല്‍ ആര്‍ക്കെതിരെയും കേസെടുക്കാന്‍ പൊലീസ് ഇതുവരെയും തയാറായില്ല.

ദേശീയപതാകയ്ക്ക് ഒപ്പമോ മുകളിലോ മറ്റൊരു പതാക ഉയര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. പതാക നിയമം അതീവ ഗുരുതരമായ കുറ്റകൃത്യമായാണ് ഇതിനെ വിലയിരുത്തുന്നത്. ഒരു രാജ്യത്തിന്റെ പരമാധിരകാരത്തോടുള്ള വെല്ലുവിളിയാണ് പതാകയ്ക്കുമുകളില്‍ മറ്റൊരു പതാക ഉയര്‍ത്തുന്നത്.

മതേതരത്വം എന്നത് ഒരു വലിയ നുണയാണെന്നാണ് കഴിഞ്ഞ ദിവസം ആദിത്യനാഥ് അഭിപ്രായപ്പെട്ടത്. ഇത്തരം വിഡ്ഢിത്തരങ്ങള്‍ പറയുന്ന ഒരു മുഖ്യമന്ത്രിയുടെ നാട്ടില്‍ പതാക ഇങ്ങനെ കെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന ക്യാപ്ഷനോടു കൂടിയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News