ഹൃത്വിക്ക് റോഷന്‍ വികടകുമാരനാകുന്നു

കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ ശ്രദ്ധേയരായ വിഷ്ണു ഉണ്ണികൃഷ്ണന്‍- ധര്‍മജന്‍ ടീം വീണ്ടും ഒരുമിക്കുന്ന വികട കുമാരന്‍ അണിയറയില്‍ ഒരുങ്ങുന്നു ബോബന്‍ സാമുവലാണ് സംവിധാനം നാല് വര്‍ഷം മുന്‍പ് റിലീസ് ചെയ്ത് ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ചെയ്ത കുഞ്ചാക്കോ ബോബന്‍- ബിജു മേനോന്‍ ചിത്രമായ റോമന്‍സിന്റ അഞ്ചാം വാര്‍ഷികം അടുത്ത് വരുന്ന വേളയില്‍ ആ അണിയറയിലെ ടീം ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

റോമന്‍സിന്റെ സംവിധായകന്‍ ബോബന്‍ സാമുവല്‍- തിരക്കഥ ഒരുക്കിയ വൈ വി രാജേഷ് ചാന്ദ് വി ക്രീയേഷന്‌സിന്റെ ബാനറില്‍ റോമന്‍സ് നിര്‍മ്മിച്ച അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവരാണ്ഇപ്പോള്‍ ഈ പുതിയ കംപ്‌ളീറ്റ് എന്റെര്‍ടെയ്‌നറുമായി എത്തുന്നത് അടുത്ത വര്‍ഷം റിലീസ് ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വരുന്ന ഡിസംബര്‍ മൂന്നു മുതല്‍ ആരംഭിക്കും.

ഈ ചിത്രത്തിനും വൈ.വി രാജേഷ് തിരക്കഥയൊരുക്കുംഅജയ് ഡേവിഡ് കാച്ചപ്പിള്ളി ദൃശ്യങ്ങള്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വ്വഹിക്കും അസോസിയേറ്റ് ഡയറക്ടര്‍ വിനയന്‍ സുനില്‍ കൈലാസ്.. ദീപു ജോസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റര്‍.

സലിം കുമാര്‍, ഇന്ദ്രന്‍സ്, ബൈജുമഹേഷ്, സുനില്‍ സുഗത, ഷാജു ശ്രീധര്‍, കലാഭവന്‍ ഹനീഫ്, കക്കരവി, ജിനു ഏബ്രഹാം, , ബോസ് വെങ്കിട്ട്, ദേവിക നമ്പ്യാര്‍, സീമാ ജി നായര്‍, ശ്രീലക്ഷ്മി ഗീതാനന്ദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. പുനലൂര്‍, തെങ്കാശി, വേളാങ്കണ്ണി, എറണാകുളം എന്നിവിടങ്ങളാണ് ലൊക്കേഷന്‍സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here