വിദ്യാഭ്യാസ രംഗത്തെ പുത്തന്‍ പ്രവണതകളും ആശങ്കകളും പങ്കുവെക്കാന്‍ വിദ്യാഭ്യാസ ഗ്രാമസഭ.; ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ മനസിലാക്കാന്‍ എസ്‌സിആര്‍ടി അധികൃതരും

സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തി, കോഴിക്കോട് പെരുവയല്‍ പഞ്ചായത്തില്‍ വിദ്യാഭ്യാസ ഗ്രാമസഭ. എസ് സി ഇ ആര്‍ ടി അക്കാദമിക പഠനത്തിനായി തെരഞ്ഞെടുത്ത 8 സ്‌കൂളുകളില്‍പ്പെടുന്ന ചെറുകുളത്തൂര്‍ ജി എല്‍ പി സ്‌കൂളാണ് വിദ്യാഭ്യാസ ഗ്രാമസഭയ്ക്ക് വേദിയായത്.

പതിവ് ഗ്രാമസഭകളില്‍ നിന്ന് വ്യത്യസ്തമായി പൊതുവിദ്യാഭ്യാസ രംഗത്തെ പുത്തന്‍ പ്രവണതകളും ആശങ്കകളും പങ്കുവെക്കുന്നതായി വിദ്യാഭ്യാസ ഗ്രാമസഭ. പൊതുവിദ്യാലയങ്ങളുടെ ആവശ്യകത ഉറപ്പുവരുത്തി വിദ്യാലയത്തിന്റെ നിലനില്‍പ്പിന് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് ഗ്രാമസഭയുടെ ലക്ഷ്യം.

അക്കാദമിക മികവ് നിലനിര്‍ത്തുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്ത് ജനകീയ ഇടപെടലിന്റെ ബദല്‍ സാധ്യതകൂടി തേടുകയാണിവിടെജനങ്ങളുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും മനസ്സിലാക്കാന്‍ എസ് സി ആര്‍ ടി അധികൃതരും ഗ്രമസഭയില്‍ പങ്കെടുത്തു. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ട കാര്യങ്ങളില്‍ ഗ്രമസഭയുടെ പ്രാധാന്യം എങ്ങനെ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് പരിശോധിക്കുകയാണ് എസി സി ആര്‍ ടി.

ഗ്രാമസഭയില്‍ ഉയര്‍ന്ന് വന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. സമ്പൂര്‍ണ്ണ നേത്രദാന ഗ്രാമം, ഒപ്പം അവയവ ദാനത്തിലൂടേയും പേരെടുത്ത ചെറുകുളത്തൂര്‍ ആദ്യ വിദ്യാഭ്യാസ ഗ്രാമസഭ നടത്തിയും നാടിന് മാതൃകയാവുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel