വഴിയരികില്‍ മൂത്രമൊഴിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; പുലിവാലു പിടിച്ച് മന്ത്രി

മുംബൈ: മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി റാം ഷിന്‍ഡെ  റോഡരികില്‍ മൂത്രമൊഴിച്ച് വിവാദത്തില്‍ പെട്ടിരിക്കുകയാണ്; സംഭവത്തില്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ അസുഖം മൂലമാണ് തനിക്ക് റോഡരുകില്‍ മൂത്രമൊഴിക്കേണ്ടി വന്നതെന്ന് പറഞ്ഞ് സംഭവത്തെ ന്യായികരിക്കുകയാണ മന്ത്രി.

സോളാപൂര്‍ ബാര്‍ഷി റോഡിലായിരുന്നു സംഭവം. കുറച്ചു മാസങ്ങളായി തുടര്‍ച്ചായ യാത്രയും, പൊടിയും, മലിനീകരണവും മൂലവും തനിക്ക് അസുഖം ബാധിച്ചിരിക്കുകയാണ്.

തീര്‍ത്തും അവശനായതിനാലും സമീപത്ത് ടോയ് ലെറ്റുകള്‍ ഇല്ലാതിരുന്നതിനാലുമാണ് വഴിയില്‍ മൂത്രമൊഴിക്കേണ്ടി വന്നതെന്നാണ് ഷിന്‍ഡെ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News