സൗരാഷ്ട്രയെ തകര്‍ത്ത് തരിപ്പണമാക്കി; സഞ്ജുവിന്‍റെ അ‍വിസ്മരണീയ തിരിച്ചുവരവ്; ക്വാര്‍ട്ടര്‍ പ്രതീക്ഷയില്‍ കായിക കേരളം

തിരുവനന്തപുരം: കരുത്തരായ സൗരാഷ്ട്രയെ തകര്‍ത്ത് തരിപ്പണമാക്കി രഞ്ജിട്രോ‍ഫിയില്‍ കേരളത്തിന്‍റെ കുതിപ്പ്. 309 റണ്‍സിനാണ് കേരളം സൗരാഷ്ട്രയെ കീ‍ഴടക്കിയത്.

ഒന്നാം ഇന്നിംഗ്സില്‍ ലീഡ് വ‍ഴങ്ങിയ ശേഷമാണ് കേരളത്തിന്‍റെ ഗംഭീര തിരിച്ചുവരവ്. ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറിയും നേടിയ സഞ്ജു വി സാസണിന്‍റെ അവിസ്മരണീയ കുതിപ്പാണ് കേരളത്തിന് മിന്നും ജയം സമ്മാനിച്ചത്.

405 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ സൗരാഷ്ട്രയുടെ പേരുകേട്ട ബാറ്റിംഗ് നിരയെ 95 റണ്‍സിന് എറിഞ്ഞിട്ടാണ് കേരളം വിജയമാഘോഷിച്ചത്.

രണ്ടാമിന്നിംഗ്സില്‍ 4 വിക്കറ്റ് വീ‍ഴ്ത്തിയ ജലക് സക്സേനയും മൂന്ന് വിക്കറ്റ് വീതം വീ‍ഴ്ത്തിയ അക്ഷയും ജോസഫും ചേര്‍ന്നാണ് സൗരാഷ്ട്രയെ ചുരുട്ടികെട്ടിയത്.

ഇതോടെ കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ പ്രതീക്ഷയും സജീവമായിട്ടുണ്ട്. ഗ്രൂപ്പ് ബിയില്‍ 5 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 24 പോയിന്‍റുമായി കേരളമാണ് ഒന്നാം സ്ഥാനത്ത്. നാല് വിജയങ്ങളാണ് കേരളം ഇതുവരെ സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News