ബിജെപി സര്‍ക്കാര്‍ തനി നിറം കാട്ടി; പദ്മാവതിക്ക് നിരോധനം

മധ്യപ്രദേശ് ബിജെപി സര്‍ക്കാര്‍ തനി നിറം കാട്ടി. പദ്മാവതിക്ക് നിരോധനം. സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യ മന്ത്രി ശിവരാജ് ചൗഹാന്‍ അറിയിച്ചു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചരിത്രം അട്ടിമറിക്കുന്ന സിനിമ പുറത്തിറങ്ങുന്നത് അത് കൊണ്ട് തന്നെ സിനിമയുടെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് ക്ഷത്രിയ രാജ്പുത് വംശങ്ങള്‍  നേരത്തെ രംഗത്തുവന്നിരുന്നു.

അലാവുദ്ദീന്‍ ഖില്ജിയും റാണി പദ്മാവതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന രീതിയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാണ് വാദം.

ബന്‍സാലിയെയും പത്മാവതിയുടെ വേഷം അഭിനയിച്ച ദീപികയെയും വധിക്കുന്നവര്‍ക്ക് കത്രിയ സമാജം അഞ്ചുകോടി ഇനാം പ്രഖ്യാപിച്ച് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.സിനിമയില്‍ പദ്മാവതി റാണിയെ തെറ്റായാണ് ചിത്രീകരിക്കുന്നതെന്നാണ് സമാജത്തിന്റെ ആരോപണം.

സഞ്ചയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റണ്‍വീര്‍ സിങ്ങും ദീപിക പദൂക്കോണുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News