പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു. 72 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്ന മുന്‍ഷി ചികിത്സയിലിരിക്കെയാണ് വിടവാങ്ങിയത്. 2008 മുതല്‍ കോമയിലായിരുന്നു.

2008 ല്‍ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രിയായിരിക്കെയുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഭാര്യ ദീപ ദാസ് മുന്‍ഷി, മകന്‍ പ്രിയദീപ് ദാസ് മുന്‍ഷി.

1971 ല്‍ പശ്ചിമബംഗാളില്‍ നിന്നാണ് മുന്‍ഷി ആദ്യമായി ലോക്സഭയിലെത്തിയത്. 2004 ല്‍ യു പി എ മന്ത്രിസഭാ കാലത്താണ് കേന്ദ്രമന്ത്രിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News