അറിഞ്ഞും അറിയാതെയും വന്നുപോയ തെറ്റുകള്‍ തിരുത്തി യേശുദാസ് ; ഹരിവരാസനം വീണ്ടും ആലപിക്കും;വിശ്വമോഹനമായ ശബ്ദത്തില്‍

ശബരിമലയില്‍ അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം കീര്‍ത്തനത്തില്‍ നിലവിലുള്ള തെറ്റുകള്‍ തിരുത്തി  മകരവിളക്കിന് മുമ്പ് യേശുദാസിനെക്കൊണ്ട് വീണ്ടും പാടിക്കാൻ ശ്രമിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിട്ടപ്പെടുത്തിയ പാട്ടില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി പുനക്രമീകരിക്കുന്ന കാര്യം അടുത്ത ദിവസം തന്നെ യേശുദാസുമായി ചർച്ച ചെയ്യുമെന്നും പദ്മകുമാർ വ്യക്തമാക്കി.

ഹരിവരാസനം കീർത്തനം പാടിയതിൽ രണ്ടിടത്ത് പിഴവ് സംഭവിച്ചതായി നേരത്തെ യേശുദാസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കീ​ർ​ത്ത​ന​ത്തി​ലെ സ്വാ​മി എ​ന്ന പ​ദം ഒ​ഴി​വാ​ക്കി​യും അ​രിവി ​മ​ർ​ദ​നം എ​ന്ന പ​ദം അ​രു​വി മ​ർ​ദ​നം എ​ന്ന നി​ല​യി​ലു​മാ​ണ് ആ​ലാ​പ​ന​ത്തി​ന്‍റെ ട്യൂ​ണി​നു വേ​ണ്ടി പാ​ടി​യ​ത്.

കോന്നകത്ത് ജാനകിയമ്മ രചിച്ച ഹരിവരാസനത്തിലെ പിഴവുകള്‍ യേശുദാസിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചെന്ന് എ പത്മകുമാര്‍ പറഞ്ഞു.

കോന്നകത്ത് ജാനകിയമ്മയുടെ കൊച്ചുമക്കളിൽ ഒരാൾ കൂടെയായ എ.പദ്മകുമാറും മറ്റ് ബന്ധുക്കളും ചേർന്ന് ഹരിവരാസനം ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ടെന്നും ഈ ട്രസ്റ്റാണ് കീർത്തനത്തിലെ തെറ്റ് തിരുത്തുന്ന കാര്യം യേശുദസുമായി ചർച്ച ചെയ്യുന്നതെന്നും പദ്മകുമാർ പറഞ്ഞു.

ഇ​തു യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ പ​ഴ​യ പാ​ട്ട് മാ​റ്റി സം​ശു​ദ്ധ​മാ​യ കീ​ർ​ത്ത​നം ത​ന്നെ ശ​ബ​രി​മ​ല​യി​ൽ പ്രാ​ബ​ല്യ​ത്തി​ലാ​ക്കു​മെ​ന്നുംപത്മകുമാര്‍ വ്യക്തമാക്കി. മെരിലാന്‍ഡ് സുബ്രഹ്മണ്യം 1975 ല്‍ നിര്‍മിച്ച സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് യേശുദാസ് ഹരിവരാസനം ആലപിച്ചത്.

കീര്‍ത്തനത്തിന് ലഭിച്ച സ്വീകാര്യതയെ തുടര്‍ന്ന് ശബരിമലയില്‍ നടയടയ്ക്കുമ്പോള്‍ ഉറക്കുപാട്ടായി ഇത് ഉൾപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News