പത്മാവതിക്ക് കേരളത്തിലും ഭീഷണി; പ്രദര്‍ശനം തടഞ്ഞ് തീയറ്റര്‍ കത്തിക്കുമെന്ന് സംഘികളുടെ കൊലവിളി

ഇന്ത്യന്‍ ചലച്ചിത്ര ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിക്ക് കേരളത്തിലും ഭീഷണി. രാജ്യമാകെ ഭീഷണിയുയര്‍ത്തുന്ന സംഘപരിവാര്‍ സംഘടനകള്‍ തന്നെയാണ് കേരളത്തിലും ഭീഷണിയുയര്‍ത്തിയിരിക്കുന്നത്.

ചിത്രം കേരളത്തിലും റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും പറഞ്ഞുകൊണ്ട് കര്‍ണി സേന തലവന്‍ സുഗ്‌ദേവ് സിങ് കൊലവിളി നടത്തി. പ്രദര്‍ശനം നടത്തുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്നാണ് ഭീഷണി.

പത്മാവതി ‘ഇന്ത്യയിലൊരിടത്തും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. കേരളത്തിലും അനുവദിക്കില്ല. കേരളത്തിലെ ഏതെങ്കിലും തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചാല്‍ തിയേറ്റര്‍ തന്നെ കാണില്ല. ഞങ്ങള്‍ തിയേറ്റര്‍ കത്തിക്കുമെന്നും പ്രമുഖ മാധ്യമത്തോട് സുഗ്‌ദേവ് പ്രതികരിച്ചു.

അതേസമയം മധ്യപ്രദേശ് ബിജെപി സര്‍ക്കാര്‍ പദ്മാവതിക്ക് നിരോധനമേര്‍പ്പെടുത്തി. സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യ മന്ത്രി ശിവരാജ് ചൗഹാന്‍ അറിയിച്ചു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചരിത്രം അട്ടിമറിക്കുന്ന സിനിമ പുറത്തിറങ്ങുന്നത് അത് കൊണ്ട് തന്നെ സിനിമയുടെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് ക്ഷത്രിയ രാജ്പുത് വംശങ്ങള്‍ നേരത്തെ രംഗത്തുവന്നിരുന്നു.

അലാവുദ്ദീന്‍ ഖില്ജിയും റാണി പദ്മാവതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന രീതിയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാണ് വാദം.

ബന്‍സാലിയെയും പത്മാവതിയുടെ വേഷം അഭിനയിച്ച ദീപികയെയും വധിക്കുന്നവര്‍ക്ക് കത്രിയ സമാജം അഞ്ചുകോടി ഇനാം പ്രഖ്യാപിച്ച് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.സിനിമയില്‍ പദ്മാവതി റാണിയെ തെറ്റായാണ് ചിത്രീകരിക്കുന്നതെന്നാണ് സമാജത്തിന്റെ ആരോപണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here