ഒടുവില്‍ ‘പൂമരം’ റിലീസ് പ്രഖ്യാപിച്ചു

കാത്തിരിപ്പിന് വിരാമമിട്ട് കാളിദാസ് ജയറാം നായകനായി എത്തുന്ന പൂമരത്തിന്റെ റിലീസിംഗ് പ്രഖ്യാപിച്ചു. ഡിസംബര്‍ 24ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ റിലീസ് നീളുകയായിരുന്നു.

റിലീസ് നീണ്ടുപോയതിനെ പരിഹസിച്ച് നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. ചിത്രം ഉപേക്ഷിച്ചെന്ന് പോലും വാര്‍ത്ത പോലും വന്നു.

കാളിദാസ് ജയറാം നായകനാകുന്ന ആദ്യ മലയാള ചിത്രമാണ് പൂമരം. ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.

ഡോ. പോള്‍ വര്‍ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here