‘ക്രിമിനലുകളെ ഇനി ഭരിക്കാന്‍ അനുവദിക്കരുത്; ഇത് വിചാരണയ്ക്കുള്ള സമയം’; ആഞ്ഞടിച്ച് കമല്‍ഹാസന്‍

ചെന്നൈ: അഴിമതിക്കെതിരെ തമിഴ്ജനത ശക്തമായി പ്രതികരിക്കണമെന്ന ആഹ്വാനവുമായി നടന്‍ കമല്‍ഹാസന്‍.

ട്വിറ്ററിലൂടെയായിരുന്നു കമലിന്റെ പ്രതികരണം:

സര്‍ക്കാര്‍ നടത്തുന്ന കൊള്ള കുറ്റകരം തന്നെയാണ്. ജനങ്ങള്‍ ഉണര്‍ന്ന് എഴുന്നേറ്റ് പ്രവര്‍ത്തിക്കണം. അനീതിക്കുനേരെ അവര്‍ ശബ്ദമുയര്‍ത്തണം. ഇത് വിചാരണയ്ക്കുള്ള സമയമാണെന്നും ജനങ്ങള്‍ ജഡ്ജിമാരാകണം. ക്രിമിനലുകളെ ഇനി ഭരിക്കാന്‍ അനുവദിക്കരുത്. ഒരു ജനാധിപത്യ ഭരണം എങ്ങനെയാണോ ജനങ്ങള്‍ അതിലേക്ക് തങ്ങളുടെ സംസ്ഥാനത്തെ കൊണ്ടെത്തിക്കണം.

ശശികലയുടെയും കുടുംബത്തിന്റെയും വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പരിശോധനയില്‍ 1430 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടുകെട്ടിയിരുന്നു.

ശശികലയുടെ ബന്ധു ദിവാകരന്‍, ടി.ടി.വി ദിനകരന്‍, ജയലളിത താമസിച്ചിരുന്ന പോയസ് ഗാര്‍ഡനിലെ വേദനിലയം, ജയ ടിവിയുടെ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. 1,430 കോടി രൂപയുടെ അനധികൃത സ്വത്തുവകകളാണ് ആദായനികുതി വകുപ്പു നടത്തിയ റെയ്ഡില്‍നിന്നു കണ്ടെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here